എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയോടുള്ള ക്രൂരത

പരിസ്ഥിതിയോടുള്ള ക്രൂരത

എന്നെ തിരിക്കുന്നു പിന്തിരിഞ്ഞോടുന്നു
യുദ്ധതന്ത്രത്തിൽ നിന്റെ പക്ഷക്കാർ പരാജയപ്പെട്ടു
തേരും ,കുതിരയും,കാലാൾ പടകളും
ആകാശത്തെ മറക്കും വീമാനവും

സ്വർണ നാണ്യങ്ങൾ എറിഞ്ഞു നീ നേടിയ
വർണം വിതറും സുവർണ കിരീടവും
ഒക്കെയും വാരി എറിഞ്ഞു നീ എങ്ങോട്ട്
നഗ്നനായ് ഓടുന്നു നീ എൻ സോദരാ

എങ്ങോട്ടുപോവാനാവും തുരുത്തുകൾ
എല്ലാം ഇടിച്ചു നീ നിരപ്പാക്കിയല്ലോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാരമുള്ളിട്ടു കനപ്പിച്ചല്ലയോ

കാളകൂടത്തിൻ വിഷം വിതച്ചന്നു നീ
നാടും നഗരവും വെട്ടിപ്പിടിച്ചനാൾ
ആരോരുമില്ലാതെ കാട്ടിൽ നീ കിടന്നൊരീ ദിനം
പാരിജാതത്തിൻ പുഴുതിന്ന തളിരില തണ്ടിനാൽ
നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാൻ
പങ്കിലമാകാ ഹരിതപത്രങ്ങളാൽ
നിന്റെ വിശപ്പിനെ മെല്ലെ അകറ്റിടാം

തെറ്റു തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കുക

 

ഫാത്തിമ നിദ .ടി.കെ
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത