ഗവ.എൽ പി ബി എസ് കിടങ്ങൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

15:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

ഞാൻ കാത്തിരുന്നത് ഒരു വേനൽ അവധി കാലത്തെ ആണ്. എല്ലാവർക്കും വേനലവധി വരുമ്പോൾ കൂട്ടുകാരെല്ലാം വീട്ടിൽ വരുമായിരുന്നു.എൻറെ ചേട്ടൻറെ കല്യാണവും ഈ വേനലവധിക്കാലത്ത് ആയിരുന്നു .എന്നാൽ ഈ കാലം വളരെ ദുഃഖകരം ആയിരുന്നു എന്റെ സ്വപ്നങ്ങൾ എല്ലാം തകർത്തുകൊണ്ട് ഒരു മഹാമാരി കൊച്ചുകേരളത്തിലും ലോകമെമ്പാടും എത്തി. ,"കൊറോണ വൈറസ് "നിപ്പാ വൈറസ് പോലെ ഭീകരമായ ഒരു രോഗം .ഞങ്ങൾ ഞങ്ങളുടെ സ്കൂളിൻറെ ആനിവേഴ്സറിയുടെ തയ്യാറെടുപ്പിലായിരുന്നു. ആ നാളുകളിൽ മാർച്ച് 13ന് ആയിരുന്നു ഞങ്ങളുടെ ആനുവേഴ്സറി എന്റെയും എന്റെ കൂട്ടുകാരുടെയും ഈ സ്വപ്നങ്ങളെല്ലാം ഞങ്ങൾക്ക് നഷ്ടമായി.കാരണം കൊറോണ വൈറസ് മൂലം മാർച്ച് 9ന് ഞങ്ങളുടെ സ്കൂൾ അടച്ചു.ഈ കൊറോണക്കാലം ഏറ്റവും അധികം ശ്രദ്ധിക്കുന്നത് ശുചിത്വ കാരണങ്ങളെയാണ്. നാം ഈ കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് അത് നാം കൈകൾ എപ്പോഴും ശുചിയാക്കി വയ്ക്കുക. രോഗമുള്ള ആദ്യമായി ബന്ധപ്പെടാതിരിക്കുക. ആവതും പുറത്ത് പോകാതിരിക്കുക പോയാൽ മസ്ക്ക് ധരിക്കുക ഈ കാര്യങ്ങളൊക്കെ നാം ശ്രദ്ധിച്ചാൽ കോ വിഡ് പകരുന്നത് നമുക്ക് കുറയ്ക്കാൻ സാധിക്കും.ചൈനയിലെ വുഹാനിൽ ആരംഭിച്ച കൊറോണയുടെ ഭീകരത നമ്മുടെ ചുറ്റുപാടിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോൾ മനസിലാകും.ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്ക പോലും ഈ ഭീകരന്റെ മുന്നിൽ വിറച്ചു പോയി. അമേരിക്കയിൽ മരണം നാല്പതിനായിരത്തോട് അടുത്തു. എല്ലാ രാജ്യങ്ങളിലും ഇതേ അവസ്ഥ തന്നെ. ഇന്ത്യയിലെ അവസ്ഥയും ഇതു തന്നെ. മഹാരാഷ്ട്ര .തമിഴ്നാട്, ഡൽഹി, തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ രോഗികൾ കൂടുതലാണ് ' കേരളത്തിലെ അവസ്ഥ മറിച്ചാണ്. കേരളത്തിലെ ആരോഗ്യമേഖലകൊറോണ യെ തുരത്താൻ ശ്രമിക്കുന്നതിൽ വിജയിക്കുകയാണ്. ഉദാഹരണം കോട്ടയം, ഇടുക്കി .രോഗം മാറിയ ജില്ലകളാണ് ഇവ. കോ വിഡ് രോഗം വന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വൃദ്ധ ദമ്പതികളെ രോഗമുക്തരാക്കി. ആരോഗ്യമേഖലയിലെ വൻ വിജയമായിരുന്നു അത്. നമ്മുടെ സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളാണ് ഈ വിജയം കൈവരിച്ചത് എല്ലാവർക്കും നൻമകൾ നേരുന്നു.

ശ്രീജാ ല ക്ഷമി എസ്
4 എ ഗവ.എൽ പി ബി എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ