വരിക വരിക നാട്ടുകാരേ നമുക്ക് ഒരുമിച്ച് പോരാടാം കൊറോണ എന്ന വിപത്തിനെ ഒരുമയായ് നേരിടാം വീട്ടിലിരുന്ന് പോരാടാം ഒന്നിച്ചിരുന്ന് പോരാടാം ഒരുമയായ് പ്രവർത്തിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചിടാം കൈകൾ നന്നായ് കഴുകിടാം ശുചിത്വത്തോടെ തുരത്തിടാം കൊറോണ എന്ന മഹാമാരിയ്ക്കെതിരെ വീട്ടിലിരുന്ന് സുരക്ഷിതരാകാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറച്ചിടാം ഒന്നായി പരിശ്രമിച്ചാൽ അതിജീവിയ്ക്കാം കൊറോണയെ... നല്ലൊരു നാളെയെ പടുത്തുയർത്താൻ നന്മയായ് പ്രവർത്തിച്ചീടാം നല്ലൊരു നാളേയ്ക്കായ് നമുക്കൊരുമിച്ച് പോരാടാം...