മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍ സെക്കണ്ടറി സ്ക്കുള്‍, തലശ്ശേരി.

എം.എം.എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
സൈദാര്പള്ളി
സ്ഥാപിതം30 - 4 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-02-2010Mmhsstly



ചരിത്രം

മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിന്‍റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യഭ്യാസത്തിന്‍റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹല്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍സെക്കണ്ടറി സ്കൂള്‍. 1928 ല്‍ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ പുതിയ കെട്ടിടം 1934 ഏപ്രില്‍ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു. 1936 ല്‍ എല്‍. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ല്‍ യു. പി. സ്കൂളായി ഉയര്‍ന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കര്‍ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തില്‍ സമാന്തര ഡിവിഷനുകളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍. എസ്. എസ്
  • ടൂറിസം ക്ലബ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1951 - 54 സി. അബൂബക്കര്‍
1954 - 55 ഒ. കെ. നമ്പിയാര്‍
1955 - 83 ഒ. മുഹമ്മദ്
1983 - 85 ഒ. വി. മായന്‍
1985 - 85 ഒ. മുസ്തഫ
1985 - 89 ആര്‍. കെ. വിജയന്‍
1989 - 1997 പി. പി. അലി
1997- 01 വി. വി. മജീദ്
2001 - 02 സി. പി. ഇബ്രാഹിം
2002 - 03 കെ. ടി. ബാലകൃഷ്ണന്‍
2003 - 07 ടി. കെ. ഉസ്മാന്‍



==വഴികാട്ടി==

<googlemap version="0.9" lat="11.77057" lon="75.513496" width="350" height="350" selector="no" controls="none">11.071469, 76.077017, MMHSS THALASSERY11.770234, 75.659065, Thalassery, KeralaThalassery, KeralaThalassery, Kerala12.224267, 75.70541411.738975, 75.500107MMHSS THALASSERY</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.