14:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28040(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നീക്കാം ഒന്നായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര യാത്രകൾ.....
എത്ര സ്വപ്‌നങ്ങൾ....
എത്ര ആഘോഷങ്ങൾ..
എത്ര പുഞ്ചിരികൾ....
മാഞ്ഞുപോയ പലനാളുകൾ.
പലവർണ്ണകുപ്പായമിട്ടോടിയ-
പിഞ്ചോമനകൾതൻ
നിശ്ചലമേനി കാണാൻകഴിയാതെ
മണ്ണിട്ട് മൂടിയോ..?
അകറ്റാൻ ശ്രമിക്കുമ്പോൾ
പടർത്താൻ ശ്രമിക്കുന്ന
ഒരുപറ്റംകൂട്ടരോടെന്തു
ചൊല്ലാൻ.... !!!
മഹാമാരിപെയ്തൊഴിയുംവരെ
ഒന്നിച്ചു നിന്നിടാം
കൈകോർത്തിടാം
പെരുമഴതുള്ളിയിൽ പൊലിഞ്ഞു പോകാതെ നീ
തടവറക്കുള്ളിൽ അടച്ചിരിക്കൂ...