തുരത്തിടാം തകർത്തിടാം കൊറൊണയാം വിപത്തിനെ ലോക്ക്ഡൗൺ കാലത്തിനെ പ്രയോജനപ്പെടുത്തണം കൈകൾ സദാ കഴുകണം സാനിറ്റൈസറും പുരട്ടണം വ്യാപനം നിറുത്തണം കൊറൊണയെ തിരുത്തണം അകത്തിരുന്നു പഠിച്ചിടാം അറിവിനെ തെളിച്ചിടാം കൃഷിയിലേക്ക് തിരിഞ്ഞിടാം നല്ല നാളിനായ് കരുതിടാം