ഞങ്ങൾ നിപ്പയെ തോൽപിച്ചവരാ... ഞങ്ങൾ പ്രളയം നേരിട്ടവരാ... ഇല്ലാ ഞങ്ങളെ തോൽപിക്കാൻ കോവിഡിനാവില്ല... ഞങ്ങൾ നന്നായ് കൈ കഴുകീടും. പുറത്തിറങ്ങാൻ മാസ്ക് ധരിക്കും. അകലം നന്നായ് പാലിച്ചീടും. ഇല്ലാ ഞങ്ങളെ തോൽപിക്കാൻ വിരുതൻ കോവിഡിനാവില്ല... ഞങ്ങൾക്കുണ്ടൊരു സർക്കാരിവിടെ. അതിനു കീഴിൽ ഞങ്ങളൊന്ന്. രോഗം മാറി പോകുന്നവരെ, പാട്ടുകൾ പാടി അയച്ചീടുന്നു. ഇല്ലാ ഞങ്ങളെ തോൽപിക്കാനീ രാക്ഷസനാവില്ല. ഞങ്ങൾ നാളെ പഠിച്ചു വളരും ഇന്നാടിനായ് കരുത്ത് പകരും ഇല്ലാ ഞങ്ങളെ തോൽപിക്കാൻ കോവിഡിനാവില്ല..!