സങ്കട०    

മുന്നിൽ തുറന്നു വച്ചിരിക്കുന്ന ഭക്ഷണപ്പൊതിയിലേക്ക് റാംസിങ്ങിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിവീണുകൊണ്ടേയിരുന്നു. ലോക്ഡൗൺ കാലമായത്കൊണ്ട് അതിഥിതൊഴിലാളികൾക്ക് സർക്കാർ കൊടുക്കുന്ന സൗജന്യ ഭക്ഷണം ആണ്.. ജോലിക്കു പോയിട്ട് ദിവസങ്ങളായി.. കൈയിൽ എടുക്കാൻ ഒരു രൂപ പോലുമില്ല..ബീഹാറിലെ ഒരു ഗ്രാമത്തിലാണ് റാംസിങ്ങിന്റെ കുടുംബം... കാൻസർരോഗിയായ ഭാര്യയും നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങളും വൃദ്ധയായ അമ്മയും അവിടെയാണ്... ഒറ്റമുറിയുള്ള ടാർപോളിൻ കൊണ്ട് മറച്ച ഒരു കൂരയാണത്... ദാരിദ്ര്യം ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് എന്ന് അനുഭവിച്ചറിഞ്ഞ റാംസിങ് തന്റെ അനുഭവം മക്കൾക്ക് വരരുതെന്ന് ആഗ്രഹിച്ചു... ജോലിക്കു പോയിക്കിട്ടുന്ന തുഛമായ വരുമാനം ഭാര്യയുടെ ചികിത്സയ്കു പോലും തികയാറില്ലായിരുന്നു... അങ്ങനെയാണ് അയാൾ കേരളത്തിലേക്ക് ട്രെയിൻ കയറിയത്... സമ്പൽസമൃദ്ധമായ കേരള० അയാളെ അത്ഭുതപ്പെടുത്തി..ഇഷ്ടികക്കമ്പനിയിലാണ് റാംസിങ്ങിന് ജോലി കിട്ടിയത്... പത്തുപേർക്കൊപ്പം ഒരു മുറിയും വാടകയ്കു കിട്ടി... അധ്വാനത്തിനു തക്ക കൂലി കിട്ടിയപ്പോൾ അയാൾ നാട്ടിലേക്കു പണം കൃത്യമായി അയച്ചു തുടങ്ങി.. മക്കളുടെ നല്ല ഭാവിയെക്കുറിച്ചും വയ്കാൻ പോകുന്ന വീടിനെ കുറിചും രോഗം മാറി ആരോഗ്യവതിയായ ഭാര്യയെ കുറിചും ഒക്കെ അയാൾ സ്വപ്നം കണ്ടു തുടങ്ങി... അയാളുടെ മക്കൾ വയറു നിറയെ ഭക്ഷണം കഴിക്കാൻ തുടങ്ങി... അപ്പോഴാണ് എല്ലാ സ്വപ്നങ്ങളു० തകർത്തു കൊണ്ട് മഹാമാരിയായി കൊറോണ വന്നത്.... ജോലിയില്ല.... കൈയിൽ പണമില്ല.. വീട്ടിലേക്ക് പണമയക്കാൻ മാർഗമില്ലാതെ അയാൾ ദുഖിച്ചു... മക്കൾ വിശന്നു കരയുന്നത് ഓർത്ത് രാത്രി അയാൾ ഉറങ്ങാതെ കിടന്നു... അങ്ങോട്ടു വിളിക്കാൻ ഫോണിൽ പൈസയില്ല... അയാളുടെ കൂടെയുള്ള തൊഴിലാളികളുടെ അവസ്ഥയും ഇതുതന്നെ ആയിരുന്നു.. ആർക്കും ആരെയും സഹായിക്കാൻ പറ്റില്ലല്ലോ...അയാളുടെ മനസിൽ ഗ്രാമത്തിലേക്ക് ഓടിയെത്താനുള്ള കൊതി നിറഞ്ഞു... മക്കളും ഭാര്യുയും അമ്മയും അങ്ങു ദൂരെ വിശന്ന വയറുമായി കഴിയുന്നത് ഓർത്തപ്പോൾ അയാൾ കിട്ടിയ ഭക്ഷണപ്പൊതി മടക്കി...ആരുമറിയാതെ ആ മനുഷ്യൻ കരയാൻ തുടങ്ങി.

ശ്രുതകീർത്തി
7 C എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ