ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണയുടെ സഞ്ചാരപഥം

14:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ സഞ്ചാരപഥം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ സഞ്ചാരപഥം


                                         ഞാൻ കൊറോണ വൈറസ് ,എനിക്ക് വേറൊരു പേരുണ്ട് കോവിഡ് 19. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗമാണ് ഞാൻ. നിങ്ങളെ പോലെ തന്നെ പ്രകൃതിയുടെ സൃഷ്ടിയാണ് ഞാനും. ചൈനയിലെ വൂഹാൻ എന്ന പട്ടണത്തിൽ ജീവിക്കുകയായിരുന്നു ഞാൻ. ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്താറ്. പുറത്തുവന്നാൽ ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ കഥ കഴിയും . എലി, പെരുച്ചാഴി, പന്നി, വവ്വാൽ തുടങ്ങിയ ജീവികളെയാണ് സാധാരണ ആതിഥേയ ജീവികളായി ഞങ്ങൾ തിരഞ്ഞെടുക്കാറ്. അവയുടെ വയറ്റിലാകുമ്പോൾ ശല്യമൊന്നുമില്ലാതെ ജീവിക്കാം. ആതിഥേയ ജീവികൾക്ക് ഞങ്ങൾ രോഗം വരുത്താറില്ല. ഒരുദിവസം ചൈനയിലെ ഒരു കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘം കാടിന്റെ നിയമം തെറ്റിച്ച് കടന്നുവന്ന് മൃഗങ്ങളെയെല്ലാം വെടിവച്ചുകൊന്നു. അക്കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന പന്നിയെയും കൊന്നു. മൃഗങ്ങളെയെല്ലാം ഒരു വണ്ടിയിൽ കയറ്റി ചൈനയിലെ വൂഹാൻ എന്ന പട്ടണത്തിൽ വിറ്റു. എനിക്ക് അപ്പോൾ വളരെ ഭയമുണ്ടായിരുന്നു, അവിടെയുള്ളവർക്ക് പന്നി ഇഷ്ടഭക്ഷണം ആണല്ലോ. അവർ പന്നികളെ കമ്പിയിൽ കോർത്ത് മസാല പുരട്ടി പൊരിച്ചുതിന്നും. അതോടൊപ്പം എന്റെ കഥയും തീരും. എന്റെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ പന്നിയുടെ വയറുതുറന്ന് ആന്തരികാവയവങ്ങൾ എടുത്തുകളഞ്ഞു. ആ തക്കം നോക്കി ഞാൻ ആ ഇറച്ചിവെട്ടുകാരൻ കയ്യിൽ കയറിപ്പറ്റി. അയാൾ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളംവഴി ശ്വാസകോശത്തിൽ കയറിപ്പറ്റി. കോശവിഭജനം വഴി ഒന്നിൽനിന്ന് രണ്ടാമനും അതിൽനിന്ന് ലക്ഷങ്ങൾ ആകാനും ഞങ്ങൾക്ക് കഴിയും. ഈ സമയം അയാൾക്ക് ചുമയും തുമ്മലും പനിയും തുടങ്ങി. ഇറച്ചിവെട്ടുകാരൻ ഹോസ്പിറ്റൽ പോയപ്പോൾ ഡോക്ടർ പറഞ്ഞു ന്യൂമോണിയ ആണെന്ന്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. ഇതിനിടെ ആ ഡോക്ടറുടെ കയ്യിൽ കയറിപ്പറ്റി. അങ്ങനെ എന്റെ കൂട്ടത്തിലുള്ളവർ ഡോക്ടറെ കാണാൻ വരുന്നവരിലെല്ലാം കയറിപ്പറ്റി. അങ്ങനെ ഈ ലോകം മുഴുവൻ പടർന്നു പിടിച്ചു. മരുന്നുകളൊന്നും ഫലിക്കാത്ത മാരകമായ പനി. നിരത്തിലൂടെ സദാസമയവും ആംബുലൻസുകൾ ചീറിപ്പാഞ്ഞു കൊണ്ടിരുന്നു. ഗവേഷകർക്കൊന്നും ആദ്യം എന്നെ കണ്ടെത്താൻ സാധിച്ചില്ല. പിന്നെ അവർ എന്നെ കണ്ടുപിടിച്ചു .എന്നെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിക്കാൻ ഒരു ശാസ്ത്രജ്ഞനും കഴിഞ്ഞില്ല . അമേരിക്ക, ഇറ്റലി, ഇന്ത്യ, സ്പെയിൻ അങ്ങനെ പലസ്ഥലങ്ങളിലും ഞാനും എന്റെ കൂട്ടുകാരും വാസസ്ഥലം ഉറപ്പിച്ചു.ചിലർ എന്റെ കൂട്ടുകാരെ കൊല്ലുന്നു. ഇനി ഈ മഹാമാരി കഴിയുമ്പോൾ ആര് ജയിക്കും എന്ന് അറിയില്ല. കാത്തിരുന്നുകാണുകതന്നെ സ്നേഹപൂർവ്വം കൊറോണ വൈറസ്

അനശ്വര. കെ
6 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം