സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/അമ്മ

അമ്മ


എൻ്റെ അമ്മയ്ക്കായി എൻ മൃദു
 മേനിയിൽ;പതിഞ്ഞൊരാദ്യ നിശ്വാസം,
 എൻ കവിൾത്തടങ്ങളിൽ
ആദ്യമായ് ചേർന്നൊരാ ചുണ്ടുകൾ,
അത് നിൻറെസ്നേഹാമൃതം
എൻ പെറ്റമ്മ തൻ ജീവാമൃതം.
ഉദരത്തിൽ ഉരുവായ എന്നെ നീ
കരളിലും ചില്ലിട്ടടച്ചു,
നിൻ ആശാമോഹസ്വപ്നങ്ങൾ
നീ എനിക്കായുപേക്ഷിച്ചു !
മാറു ചുരന്നു നീ ചോര തരുമ്പോളും
 ആസ്വദിച്ചു രസിച്ചു ഞാൻ ,
ഊട്ടിയുരുട്ടിയ ഓരോ മണിയിലും നിൻറെ
സ്നേഹത്തിന് കരുതൽ,ഒടുവിൽ
ചിറകു വിടർത്തി പറന്നപ്പോൾ
നന്മകൾ നേർന്നു നീ മൂകമായ്
എൻ ചിരി കാണുവാൻ നീ ശയനപ്രദക്ഷിണം, ,
ചെയുമ്പോൾ ശീതികരിച്ച മുറിയിൽ
ശയിച്ചു ഞാൻ, അറിഞ്ഞില്ല-
നിൻറെ ആത്മ താപം.
ഒടുവിലെ മാന്തടിയും കത്തിയമരും വരെ
എന്ത് ഞാൻ പകരം തരും അമ്മേ.
നിൻറെയീ മാതൃജന്മത്തിനായി-
സ്വീകരിക്കൂ ജനനീ,
എൻ ബാഷ്പാഞ്ജലി !

 

അദ്വൈത് ശ്രീജിത്ത്
5A സെൻറ്‌ ജോൺ എൻ എച് എസ് എസ് കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത