പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/.കൊറോണക്കാലം
കൊറോണക്കാലം
എന്നെപ്പോലുളള കുട്ടികൾ കുറേ ദിവസമായി ഇപ്പോൾ വീട്ടിൽ തന്നെയാ . കളിക്കാനും അപ്പുറത്തും ഇപ്പുറത്തും ഒന്നും പോയിക്കൂടാ. ആകെ ബോറടി തന്നെ. ലോകം മുഴുവനും കൊറോണ(കൊവിഡി-19 ) എന്ന രോഗം പടർന്ന് നിൽക്കുകയാ . ടീവീലും പത്രത്തിലും ഒക്കെ ഇപ്പോ ഇതാ വാർത്ത.. തൊട്ടടുത്ത കടയിൽ ഒന്ന് പോയ്ക്കോട്ടെന്ന് അമ്മയോട് കുറേ ദിവസായി ചോദിക്കുന്നു" വേണ്ട" എന്ന തന്നെയാ മറുപടി. അങ്ങനെ ഒരു ദിവസം പിന്നെയും പിന്നെയും ശല്യപ്പെടുത്തിയപ്പോൾ 'വേഗം ഒന്ന് പോയി വന്നോ' ന്ന് മറുപടി കിട്ടി. ഞാനെന്റെ സൈക്കിളുമെടുത്ത് പോവാൻ നോക്കുമ്പോ ആണ് പറയുന്നത് കേട്ടത് മാസ്ക്ക് എടുത്ത് കെട്ടാൻ . അങ്ങനെ എറമു യേട്ടന്റെ കടയിൽ നിന്ന് മിഠായി വാങ്ങി. അന്നേരമാ അവിടുത്തെ അനിതേച്ചി പറയുന്നെ, അവിടെ പോലീസ് വന്നിരുന്നെന്ന്, ആരും പുറത്തിറങ്ങി നടക്കരുത് "Lockdown" ആണെന്ന് . കുട്ടികളെ പുറത്തിറങ്ങി നടക്കുന്നത് കണ്ടാൽ വീട്ടിലെ മുതിർന്നവരെയാണത്രേ പോലീസ് വഴക്ക് പറയുക. വേഗം തിരിച്ച് വീട്ടിലെത്തി. അപ്പോഴേക്കും അമ്മ ഹാൻഡ് - വാഷുമായി കാത്തിരിപ്പുണ്ടായിരുന്നു. നന്നായി കൈ കഴുകാൻ പറഞ്ഞു.എന്നിട്ട് വേഗം പോയി കുളിക്കാൻ പറഞ്ഞു. എന്തിനാ ഇപ്പോ കുളിക്കുന്നതെന്ന് ചോദിച്ചപ്പോ എല്ലായിടത്തം ഇപ്പോ കൊറോണ യല്ലെ ഈ അസുഖത്തെ തടയാൻ പറ്റുക പുറത്ത് പോയി വരുമ്പോ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണത്രേ . എനിക്ക് പേടിയാ ഈ രോഗത്തെ . പനിയായിട്ടാ പോലും രോഗം വരിക. ഒരാൾക്ക് വന്നാൽ അവരുടെ കൂടെ പെരുമാറുന്നവർക്കും അസുഖം വരും. പിന്നെ 14 ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവരുo. അച്ഛനുമമ്മയേയും ഒന്നും കാണാൻ കഴിയില്ല പോലും .അതോണ്ട് തന്നെ രോഗം വരാതെ സൂക്ഷിക്കേണം .. ഏതായാലും മുതിർന്നവർ പറയുന്നത് കേൾക്കാൻ ഞാൻ റെഡി ...
|