13:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിതൻ സൗന്ദര്യ മാധുരി കൊണ്ട് നാം
അണിയുന്നു പൂക്കൾ തൻ വസന്ത കാലം
എങ്ങും നിറയ്ക്കുന്ന പ്രകൃതിതൻ ബിംബയാം സൗന്ദര്യം
കൊതിയോടെ കാക്കുന്നു നാം മനുഷ്യർ
തുള്ളിയായി തുള്ളിയായി പെയ്യുന്ന ചെറുമഴ
പ്രകൃതിതൻ മാധുരി വിളിച്ചു കാട്ടും
പുഴയുടെ കളകളാരവം കേട്ട് ഞാൻ
ധന്യനായ്ച്ചേരുന്നു പ്രകൃതിയോട്
അലകളായി ഞൊറിയുന്ന സന്ധ്യതൻ സൗന്ദര്യം
പറയാതെ പറയുന്ന പ്രകൃതിയമ്മ
പ്രകൃതിതൻ വാത്സല്യ തൂലികയിൽ നാം
അലിവോടെ ചേരുന്നു മക്കളായി
വയലുകൾ തോറും പാറുന്ന തുമ്പികൾ
കനിവിന്റെ വാതിൽ തുറന്നു വെക്കും
മക്കളാം നമ്മളെ തൻ മടിത്തട്ടിലായി
ചേർത്തു നിർത്തുന്നു എൻ പ്രകൃതി
പ്രകൃതിൻ സൗന്ദര്യ മാധുരി കൊണ്ട് നാം
അണിയുന്നു പൂക്കൾ തൻ വസന്തകാലം.