സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ അതിജീവനം

13:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


മഹാനായ അക്ബർ ചക്രവർത്തി ഒരുനാൾ ബീർബൽ നോട് ആവശ്യപ്പെട്ടു ആ ആവശ്യം നിബന്ധനയോട് കൂടിയ ഒരു വാചകമായിരുന്നു ആ സവിശേഷ വാചകം വായിക്കുമ്പോൾ നിരാശനായ ഒരുവന്റെ അധരങ്ങളിൽ പുഞ്ചിരി വിടരണം എന്നാൽ സന്തോഷവനെ ദുഃഖിപ്പിക്കുന്നതുമാവണം അത് സമാധാനത്തിന്റെ വർണം വിതച്ച അക്ബർ ചക്രവർത്തിയുടെ കൊട്ടാര ചുമരുകളിൽ ബീർബൽ ഇങ്ങനെ എഴുതി ഈ സമയവും കടന്ന് പോകും അതെ ആ വെണ്മയാർന്ന ചുമരുകൾ കാലയവനികക്കുള്ളിൽ മറഞ്ഞപ്പോഴും ഇന്നത്തേക്ക് സ്വന്തമായി ആ വാചകം ഇപ്പോഴും സ്വർണലിപികളിൽ തിളങ്ങി നിൽക്കുന്നു ആ അനിർവ്വചനീയമായ സത്യം തിളങ്ങി നിൽക്കുന്നത് നാം ഓരോരുത്തരുടെയും മനസ്സുകളിലാണ് ചെകുത്താന്റെയും കടലിന്റെയും നടുവിൽ പെട്ട ഈ അതികഠിനമായ സമയത്ത് ലോകജനതയ്ക്ക് ആശ്വാസം പകരാനുതകുന്ന ഏറ്റവും വിലപ്പെട്ട ഒന്ന് ചരിത്രം കാത്തുസൂക്ഷിച്ച ആ വാചകമാണ് ആ രഹസ്യമാണ് യഥാർത്ഥത്തിൽ ഇന്ന് ലോകത്തിലെ ഓരോ പൗരന്റെയും നിറം മങ്ങാത്ത സ്വപ്നം സംശയമെന്തിന്? കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ സത്യം ഉൾക്കൊള്ളാൻ വിശ്വാസക്കുറവെന്തിന്? ഈ സമയവും കടന്ന് പോകും നമ്മൾ അതിജീവിക്കും ലോകം മുഴുവൻ സന്ദർശിച്ച ക്ഷണിക്കാതെ വന്ന ഒരതിഥി കേരളത്തിന്റെ വാതിൽക്കൽ വന്നു മുട്ടിയപ്പോഴുണ്ടായ ഭയാനക ശബ്ദം ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി വിനാശകാരി എന്ന് സ്വയം അഹങ്കരിക്കുന്ന പത്തു തലയുള്ള രാവണൻ കൊറോണ വൈറസ് ലോകാരോഗ്യ സംഘടന അടുത്തിടെ അവന് കോവിഡ് -19 എന്ന് പേരിട്ടു വലിപ്പത്തിലല്ല പ്രവർത്തിയിലാണ് കാര്യം എന്ന് ഈ വൈറസ് തെളിയിച്ചത് ആർക്കും പ്രതീക്ഷിക്കാനാവാത്തവിധം അത് കാലനായി മാറിയപ്പോഴാണ് അതിസൂക്ഷ്മമായ തന്റെ കൈപ്പിടിക്കുള്ളിൽ ഈ മഹാമാരി ഒതുക്കിയത് ലോകത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളെയാണ് ഈ ഉഗ്ര വിഷം ജനങ്ങളുടെ ഭയം കണ്ട് സന്തോഷിച്ചപ്പോൾ തെറ്റിയത് നൂറുകണക്കിന് രാജ്യങ്ങളുടെ വികസന താളമാണ് പക്ഷെ അപ്രതീക്ഷിതമായി കോവിഡ് എത്തപ്പെട്ടത് കേരളത്തിലാണ് രാവണൻ പിറന്നാൽ ഒരു രാമനും ജനിച്ചിരിക്കണം ആ ദൈവത്തിന്റെ സ്വന്തം നാട് കേരളത്തിന്റെ വാതിൽ ഇപ്പോഴും കൊട്ടാൻ മാത്രമേ അവന് സാധിച്ചിട്ടുള്ളു ആ വാതിൽ ഇതുവരെയും തുറക്കപ്പെട്ടിട്ടില്ല അഥവാ തുറന്നാൽ തന്നെ തോറ്റി ട്ടല്ലാതെ ഒരു തിരിച്ചുപ്പോക്കില്ല കാരണം ദൈവവും മാലാഖമാരും കാവൽ ഭടന്മാരും പ്രജകളും തോൽക്കാൻ തീരുമാനിച്ചില്ല കേരളം അടച്ചുപൂട്ടിയത് ഭയന്നിട്ടല്ല മറിച്ചു ഭയപ്പെടുത്താനാണ് രോഗപ്രതിരോധം ഒറ്റക്കെട്ടായി ലോക്ക് ഡൗണിലൂടെ നടക്കുമ്പോൾ രോഗാണു ആയുധം വച്ച് കീഴടങ്ങിയെ പറ്റൂ അമാനുഷിക കാര്യങ്ങളല്ല മാനുഷിക കാര്യങ്ങളിലൂടെ പൊരുതി കോവിഡിനെ നമ്മൾ തുരത്തും പ്രാർത്ഥന കൊണ്ട് അസഹ്യനായ ദൈവം മാലാഖമാരെ അയച്ചട്ടുണ്ട് അതിജീവനം അതുകൊണ്ട് തന്നെ എളുപ്പമാണ് പ്രതിരോധം ശക്തമാവുമ്പോൾ ഈ പ്രതിസന്ധിയിൽ നിന്നുള്ള മുക്തി ഒരു വിളിപ്പാടകലെ മാത്രമാണ് അത് എപ്പഴോ ഞാൻ കണ്ട അഗാധമായ സ്വപ്നമല്ല പച്ചയാഥാർഥ്യമാകാൻ പോവുകയാണ് അത് അടുത്ത നാളേക്ക് സ്വന്തമാണ്‌.

അഥർവ പി ആർ
10 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം