പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്

18:55, 16 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmbhsparakode (സംവാദം | സംഭാവനകൾ)



}} ചരിത്രം <!-"പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള്‍ പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു.നീണ്ട 68 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.