ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*നല്ല ശീലം*

12:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലം

ഒരു ദിവസം അപ്പു കളിച്ചു കഴിഞ്ഞ് വീട്ടിലേക്കെത്തി. അമ്മ പറഞ്ഞു,
മോനെ വേഗം കുളിച്ചു വാ, എന്നിട്ട് ഭക്ഷണം കഴിക്കൂ.
അപ്പോൾ മറുപടിയായി അവൻ പറഞ്ഞത് എന്തെന്നറിയാമോ?
`എനിക്ക് ആദ്യം ഭക്ഷണം താ, എന്നിട്ട് ഞാൻ കുളിക്കാം´.
പറ്റില്ല ആദ്യം വൃത്തിയായി വാ ഇല്ലെങ്കിൽ അസുഖം വരും ´ അമ്മ പറഞ്ഞു.
അസുഖമോ, എങ്ങനെ? അവൻ ചോദിച്ചു.
മോനെ, നമ്മൾ വൃത്തിയില്ലാതെ ഭക്ഷണം കഴിച്ചാൽ അണുക്കൾ വായിലൂടെ അകത്തേക്ക് പ്രവേശിച്ച് അസുഖങ്ങൾ ഉണ്ടാക്കും, മനസ്സിലായോ?
ശരി അമ്മേ, ഞാൻ കുളിച്ച് വരാം. നല്ല കുട്ടി. അമ്മ പറഞ്ഞു.
കൂട്ടുകാരെ, നമ്മൾ നല്ല നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നത് നമുക്കു വേണ്ടി തന്നെയാണ്. ഇല്ലെങ്കിൽ മാരകമായ പല രോഗങ്ങളും നമ്മെ തേടിയെത്തും.

ആദിൽ ഷഹൻ.കെ.എൻ
1 A ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ