സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി
കൊറോണ ഒരു മഹാമാരി
കൊറോണ എന്ന മഹാമാരി മാനവരാശിയുടെ നാശത്തിനായി ദൈവം സൃഷ്ടിച്ചതാണോ എന്ന് സങ്കൽപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ മുഴുവൻ ഈ മഹാമാരിയെ നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. നേരായ ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്തത് പ്രകാരം ഒരു പരിധിവരെ നമുക്ക് പിടിച്ചു നിർത്താനായി. നമ്മുടെ നാട്ടിൽ പഠിച്ച് വിദേശത്ത് ജോലിചെയ്യുന്നവർക്കും വിദേശത്ത് പഠിക്കുന്നവർക്കും നമ്മുടെ നാടിനെ പുച്ഛിച്ചു തള്ളുന്ന ഒരു വിഭാഗം ആളുകളുണ്ട്. ഇന്ന് അവർ നമ്മുടെ നാടുകളിലേക്ക് വരാൻ കൊതിക്കുന്നു. ഓർക്കുക ഇന്ത്യയാണ് നമ്മുടെ സ്വന്തം നാട്. ഒന്നും രണ്ടും മഹായുദ്ധങ്ങൾ ലോകരാഷ്ട്രങ്ങൾക്ക് നാശം വിതച്ചപ്പോൾ മൂന്നാമതൊരു മഹായുദ്ധം നാം അഭിമുഖീകരിക്കുകയാണ്. ഇതിൽ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിന്ന് കൊറോണ എന്ന ശത്രുവിനെതിരെ യുദ്ധം ചെയ്യുകയാണ്. ഈ യുദ്ധത്തിൽ അന്തിമവിജയം നേടുന്നതിനു വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ഇതിനു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന സൈനികരേയും ഡോക്ടർമാരേയും പോലീസുകാരേയും നമ്മൾ ഓർക്കണം. കൊറോണ എന്ന മഹാമാരിയെ പേടിക്കകയല്ല മറിച്ച് കരുതലോടെ പ്രതിരോധിക്കുകയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |