ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
വളരെ വൃത്തിയോടു കൂടി നടക്കുന്ന ഒരു കുട്ടിയായിരുന്നു മനു. മാത്രമല്ല വൃത്തിയോട് കൂടി നടക്കുവാൻ അവൻ അവന്റെ കൂട്ടുകാരോട് എപ്പോഴും ഉപദേശിക്കുകയും ചെയ്യും. പക്ഷെ കൂട്ടുകാരിലൊരാളായ രവി ഇതൊന്നും അനുസരിക്കാതെ വളരെ വൃത്തിഹീനമായിട്ടായിരുന്നു നടന്നിരുന്നത്. എങ്കിലും മനു അവൻറെ ഉപദേശം തുടർന്നുകൊണ്ടേയിരുന്നു. ഒരു ദിവസം പെട്ടെന്ന് രവിക്ക് ചർദിയും വയറുവേദനയുമൊക്കെ വന്നു. രവി ആകെ വിഷമത്തിലായി. അവനെ അഛൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹോസ്പിറ്റലും സൂചിയുമെന്നൊക്കെ കേൾക്കുമ്പോഴേ അവനു പേടിയാണ്. മനു പറയുന്നത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു, രവി ചിന്തിച്ചു. ഇനിമുതൽ മനു പറയുന്നതനുസരിച്ച് നടക്കും എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. അസുഖമൊക്കെ മാറിയതിനു ശേഷം അവൻ വൃത്തിയിൽ നടക്കുവാൻ ആരംഭിച്ചു.നിത്യം കുളിക്കാനും നല്ല വസ്ത്രങ്ങൾ അണിയാനും ആഴ്ചയിൽ നഖം മുറിക്കാനും അതുപോലെ മറ്റെല്ലാ ശുചിത്വകാര്യങ്ങൾ ശ്രദ്ധിക്കാനും അവൻ തുടങ്ങി. അവന്റെ മാറ്റം അവനു പുത്തനുണർവ്വും നല്ല കൂട്ടുകാരെയും സമ്മാനിച്ചു. കൂട്ടുകാരേ, ഈ കഥയിൽ നിന്നും എന്ത് മനസ്സിലാക്കാം? എല്ലായിപ്പോഴും ശുചിത്വത്തോടെ കൂടി നടന്നാൽ നമുക്ക് പല അസുഖങ്ങളും വരുന്നത് തടയാനാകും.
|