എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/കോവിഡ്- 19 രോഗപ്രതിരോധ മാർഗ്ഗങ്ങൾ

12:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്- 19 രോഗപ്രതിരോധ മാർഗ്ഗങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്- 19 രോഗപ്രതിരോധ മാർഗ്ഗങ്ങൾ


രോഗത്തെ മുൾമുനയിൽ ആഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് ലോക രാജ്യങ്ങളിൽ ഒന്നായ ചൈനയിലെ വുഹാനിൽ ഡിസംബർ 31ന് മഹാമാരി പോലെ പെയ്തിറങ്ങി. അനേക നിർണായക ദിവസങ്ങൾക്കുശേഷം ചൈനയിലെ ഡോക്ടർ ലിവി യാൻ ചിങ് വൈറസ് കണ്ടുപിടിച്ചു .ലോകം ആ വൈറസിനെ കൊറോണ വൈറസ് ഡിസീസസ് 2019 എന്നത്ചുരുക്കി കോവിഡ്- 19എന്നു പേരിട്ടു. പിന്നീട് അനേക രാജ്യങ്ങളിലേക്ക് ഒരു മരത്തിൻ്റെ ശിഖരം പടർന്നു പോകുന്നതു പോലെ വ്യാപിച്ചു.ഇറ്റലി, സ്പെയിൻ ,യു.എസ്.എ, മെക്സിക്കോ, ജപ്പാൻ, ബ്രസീൽഎന്നിവ അവയിൽ ചിലതുമാത്രം. ഓരോ ദിവസവും മരണം ആയിരം, പതിനായിരം , ലക്ഷവുമായി കൊണ്ടിരിക്കുന്നു. രോഗികൾ അതിലേറെയും. കൊറോണ എന്നാൽകിരീടം എന്നാണ് ലാറ്റിൻ അർത്ഥം. ഈ വാക്കിൻ്റെ അർത്ഥം പോലെ തന്നെ ഇപ്പോൾ ലോകത്തെ അടക്കിവാഴുകയാണ് കൊറോണ . യുദ്ധ സാന്ദ്രതയുള്ള ചൈനയും യുഎസും പ്രതിരോധത്തിൽ കൂപ്പുകുത്തി നിൽക്കുന്നു. പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളെയെല്ലാം കടത്തിവിടുകയാണ് കേരളം .ഊണും ഉറക്കവുമില്ലാതെ മാലാഖമാർ ആയി നഴ്സുമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും ആണ് ഇതിന് പങ്കുവഹിക്കുന്നത് . ഒരു ദിവസം രണ്ടായിരത്തിലധികം പേരാണ് മരണത്തിന് കീഴടങ്ങുന്നത് .ഇന്ത്യയിൽ കർണാടകയിലെ കലബുർഗി ൽ ആദ്യ മരണത്തിനുശേഷം മരണനിരക്ക് കൂടുകയാണ് .രാജ്യത്ത് പ്രതിരോധമാർഗങ്ങളിൽ തുടർച്ചയായ ക്രമീകരണങ്ങൾ തുടരുന്നു .കൊറോണ വൈറസ് ഒരുപാൻഡമിക് രോഗമാണ്. അതായത് ഒന്നിലേറെ ഭൂഖണ്ഡങ്ങളിലും ഒട്ടേറെ രാജ്യങ്ങളിലും പകർന്നു പിടിക്കുന്ന പകർച്ചവ്യാധി. രാജ്യം നൽകുന്ന പ്രതിരോധ മാർഗങ്ങൾ നാം പാലിക്കേണ്ട തല്ലേ? ചിലപ്രതിരോധമാർഗങ്ങൾ മുൻകരുതലായി എടുത്താൽ മാത്രമേ രോഗം തടയാൻ സാധിക്കുകയുള്ളൂ. ചില രോഗപ്രതിരോധ മാർഗ്ഗങ്ങൾ നമുക്ക് നോക്കാം .

  • കൈകൾ നന്നായി സാനിറ്റൈസർ , സോപ്പ്, ഡെറ്റോൾ എന്നിവ കൊണ്ട് കഴുകുക.
  • പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണം
  • സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം
  • പൊതു സ്ഥലങ്ങളിൽ തുപ്പരുത്
ഇതിന്റെ ഡ്രോപ്പ് ലെറ്റ്സ്കൊറോണ വൈറസിന് കാരണമാകുന്നു. ശ്വാസകോശത്തിൽ പിടിക്കാതിരിക്കാനാണ് ഈ നിർദേശങ്ങൾ . നമുക്ക് ഈ കൊറോണ ചങ്ങലയെ പൊട്ടിക്കാം.     വീട്ടിലിരിക്കാം സുരക്ഷിതരാകാം.


ആൽഫാ സാജൻ
6 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം