തിരിച്ചു പിടിക്കാം ആരോഗ്യ കേരളത്തെ
കനകവർണ്ണം കായത്തിൽ ചാർത്തിയ നെൽകതിരിൻെറ നിഴലു പതിഞ്ഞ ശിരസ്സുയർത്തി വാതിൽ ചാരുത തളിച്ച തരുക്കൾ മന്ദഹാസം തൂകുന്ന മണിതെന്നൽ സൗരഭോന്മാദം പൂണ്ട് നീളെ ചലിക്കുന്ന പതകളാൽ താരാട്ടിൻ ശീതളിമനുകർന്ന് ആനന്ദ സൃഷ്ടിയിൽ നീരാടുന്ന കുസുമ മനോഹാരിത മഞ്ജുഭൂഷണമാക്കിയ ശലഭങ്ങളുടെ ചേലിന് ചായം പകർന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് നിസ്സംശയം വിളിച്ചോതുവാൻ സാധിക്കുന്ന കാന്തിയാർന്ന കലാകോമളമായ മണ്ണ് ആണ് കേരളമണ്ണ് അഥവാ കേരളനാട്. വിണ്ണിനെ വിസ്മയിപ്പിക്കുന്ന അഴക് കൊണ്ടും മണ്ണിനെ വിസ്മയിപ്പിക്കുന്ന കലാസാംസ്കാരിക പാരമ്പര്യം കൊണ്ടും മുന്നിട്ടുനിൽക്കുന്ന അനിഗ്രഹീത ചരിത്രമാണ് കേരളത്തിന്റേത്. ഭാരതത്തിന്റെ അഭിമാനം അനന്തവിഹായസ്സിനപ്പുറം കുതിക്കാൻ കേരളചരിത്രം സഹായകരമായിട്ടുണ്ട് ; വിവിധ മേഖലകളിലൂടെ സ്നേഹവും സമത്വവും വാണരുളുന്ന മലയാളനാട്. ഒരിക്കൽ വിവേകാനന്ദസ്വാമികൾ കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിച്ചപ്പോൾ സാമൂഹ്യപരിഷ്കർത്താക്കൾ വച്ചുനീട്ടിയ ഊന്നുവടിതാങ്ങി നവോത്ഥാനത്തിലേക്ക് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ കേരളീയ ജനത എത്തിച്ചേർന്നു . വിജയചരിത്രം അതിശ്രേഷ്ഠം തന്നെ.
എന്നാൽ ഈ അഴകും അഭിമാനവും വെറും ചരിത്രപുസ്തകങ്ങളിലേക്ക് ഒതുക്കപ്പെട്ടോയെന്ന് തിരിഞ്ഞു നോക്കേണ്ട സമയം ആഗതമായി.ഒരു തിരിഞ്ഞു നോട്ടം അത്യാവശ്യം. വികസനത്തിൻെറയും ധനത്തിന്റെയും ലോകത്തിലേക്ക് ചെന്നെത്തിയ ആധുനിക മലയാളി മണ്ണിനെ അവസരമാക്കി മാറ്റി. എന്നാൽ ജീവിക്കാൻ ള ത് അല്ല ജീവിതം ആഡംരമാക്കുവാൻ ഉള്ളത്. മണൽ വാരിയും പുഴകളും പൊതുസ്ഥലങ്ങളും മാലിന്യ നിക്പ കേന്ദ്രങ്ങളാക്കിയും വയലുകൾ കെട്ടിടങ്ങളക്കിയും പ്ളാസ്റ്റിക്കുകൾ നിത്യ ജീവിതത്തിൻെറ ഭാഗങ്ങളാക്കിയും മനുഷ്യൻ സ്വയം വശത്തിൻെറ സാധ്യതകൾ തുറന്നിട്. മണ്ണിൻെഘടന മാറി മഴയുടെ ഗതി മാറി കാറ്റിൻെറ വഴി മാറികളമിളകിയ നദ പ്രകൃതി മന്ദം മന് നശിച്ചു കൊണ്ട് ഇരിക്കുന്നു. പ്രകൃുടെറിലെ ചൂടേറ്റ് വളർന്ന തൻെറ സാനങ്ങളോട് പ്രകൃതി ഏറെക്കാലക്ഷമിച്ചു.എന്നാൽ കയ്യേറ്ങ്ങളും അക്രമങ്ങളും അതിരുകടന്നപ്പോൾരിച്ചടിക്ൻ ആരംഭിച്ചു. ആ തിരിച്ചടിയുടെയും രോഷത്തിൻെറയും പ്രത്യക്ഷ പ്രതീകങ്ങൾ ആണ് കഴിഞ്ഞ ഇരു വർഷങ്ങളി ലായി നാം നേരിട്ട പ്രളയം.എന്നാൽ ചരിത്രമുറങ്ങില്ല.അല്ല മഹനീയ ചരിത്രം ഉറങ്ങുന്ന ഈ മണ്ണിൻെറ മക്കൾ ജാതി മത വിവേചനം ത പാമര വിവേചനം ഇല്ലാതെ രാഷ്ട്രീയ ഭിന്നതകൾ ഇല്ലാതെ സാഹോടിച്ച് സ്നേഹത്തെ ആയുധമാക്കി സഹനത്തെ വഴിയാക്കി പ്രതിസന്ധിയെ അതിജീവിച്ചു.സാഹോദര്യം മറന്ന ഒരു പറ്റം ജനതയെ ആ തുരുമ്പ് അടിഞ്ഞ ചങ്ങലയുടെ ബലം പ്രളയകാലം മ്മപ്പെടുത്തുന്നു. ഇപ്പോഴിതാ വീണ്ടും അത്തരമൊരു സന്ദർഭം ആഗതമായി .ഒരുമയോടെ വെട്ടം തെളിക്കേണ്ട കർമ്മം.ചൈനയിലെ വുഹാനിൽ നിന്നും ഹിമാലയൻ നിരകളും പശ്ചിമഘട്ടവും താണ്ടി കൊറോണ എന്ന മാരക വൈറസ് കേരളത്തിലാകെ ഭീതി പരത്തി. എന്നാൽ നാം ഒറ്റകെട്ടായി അതിനെതിരെ പോരാടി വരുന്നു.ഈ ഒരുമായാണ് എന്നെന്നും നമ്മുക്ക് ആവശ്യം. ഐക്യമത്യം മഹാബലം എന്നത് കേവലം വാമൊഴിയല്ല .പകൽ വെളിച്ചം പോലെ വിശ്വസിനീയമായ സത്യമാണ്.
നമ്മുടെ ഭൂമുഖത്തെയാകെ ഉലച്ച മഹാമാരിയാണ് കൊറോണ വൈറസ്. മനസുകൾ തമ്മിലുള്ള അതിരുകളോ, രാജ്യങ്ങൾ തമ്മിലുള്ള അതിരുകളോ അതിനെ ബാധിക്കുന്നില്ല. നീ പണ്ഡിതനോ , പാമാരനോ എന്നത് അന്വേഷിക്കുന്നുമില്ല. ഇത്തരം സാഹചര്യങ്ങളിലാണ് നാം പ്രകൃതിയെക്കുറിച്ചും, ശുചിത്വത്തെക്കുറിച്ചും , മൂല്യങ്ങളെക്കുറിച്ചും, രോഗപ്രതിരോധത്തെ കുറിച്ചുമെല്ലാം ചിന്തിക്കേണ്ടത്. ഉണർന്ന് ഓജസോടെയാണ് പ്രവർത്തിക്കേണ്ടത്. പ്രാചീന കാലത്തു മനുഷ്യൻ പ്രകൃതിവിഭവങ്ങളെ ആണ് ഭക്ഷണമാക്കിയത് . അതിനാൽ ഈ കാലത്തെ മനുഷ്യർക്ക് രോഗപ്രതിരോധശേഷിയും ഏറെയായിരുന്നു.എന്നാൽ ഇന്ന് അക്രമങ്ങൾക്കു ഇരയായ പ്രകൃതിയിൽ വിഭവങ്ങൾ ഏറെക്കുറവ് . ഫാസ്റ്റഫുഡുകളെ ആശ്രയിച്ചു ജീവിക്കുന്ന വ്യക്തികൾക്ക് ആണെങ്കിൽ പ്രകൃതിയെ തിരിഞ്ഞു നോക്കാൻ പോലും സമയം ഇല്ല;തയ്യാറുമല്ല.
എന്നാൽ ലോക്കഡൗണിൽ അകപ്പെട്ട ഈ ദിനങ്ങളിൽ ഏതു ആഡംബരഭ്രമികൾക്കും, പ്രഭുവിനും പ്രകൃതിയെ ആശ്രയിക്കേണ്ടി വരുമെന്നത് തീർച്ച. എന്നാൽ ഒരു വസ്തുത ഉണ്ട്. ഇത് ഏതൊരുവൻ്റയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. വിറ്റാമിനുകളും, ഫൈബറുകളും, പ്രോട്ടീനും എല്ലാം അടങ്ങിയ പ്രകൃതി ലഭ്യമായ ഭക്ഷ്യവസ്തുക്കൾ വീടുകളിൽ തന്നെ പാകം ചെയ്ത് ഈ കൊവിഡ് കാലം ഓരോ പൗരനും സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കുന്നു. ശുചിത്വവും പ്രധാനം തന്നെ. പരിസരശുചീകരണത്തിലൂടെ മനസ്സും ശരീരവും ആരോഗ്യത്തോടെ സൂക്ഷിക്കുവാൻ സാധിക്കുന്നു. വീടുകളിൽ തന്നെ സമയം ചെലവിടുന്നതിനാൽ വ്യായാമം ചെയ്തും, പച്ചക്കറി തോട്ടം
ഔഷധതോട്ടം മുതലായവ ഒരുക്കിയും ആരോഗ്യ സമ്പാദ്യത്തിലേക്ക് ഒരു പങ്ക് കൂടെ നിക്ഷേപിക്കാം. ഈ കൊറോണ കാലം നമ്മെ, മറന്നു പോയ ചില കടമകളും മൂല്യങ്ങളും കൂടെ ഓർമ്മപ്പെടുത്തുന്നു. ഉദ്യോഗത്തിൻെറ തിരക്കുകളിൽ സ്നേഹം കൊതിക്കുന്ന മക്കളെയും, കരുതൽ കൊതിക്കുന്ന വൃദ്ധരായ മാതാപിതാക്കളെയും പരിചരിക്കാൻ സമയം ലഭിക്കാത്തവർക്കും അതിനുള്ള അവസരം ലഭ്യമാകുന്നു. ഒരർത്ഥത്തിൽ ഈ കൊവിഡ്19 കാലം മുറിവേറ്റ ബന്ധങ്ങളിൽ മരുന്ന് പുരട്ടാൻ ഉള്ള അവസരം കൂടി ആണ്. ഒരുമയെ മുഖമുദ്ര ആക്കി, നമ്മുടെ സർക്കാരിനൊപ്പം, ആരോഗ്യ പ്രവർത്തകർക്ക് നന്ദി അർപ്പിച്ചു സ്നേഹത്തിൻെറ പാതയിലൂടെ ആരോഗ്യ കേരളത്തെ മറ്റൊരു ഉയിർത്തെഴുന്നേല്പിൻെറ ചരിത്രം കൂടി രചിച്ചു നമുക്ക് കെട്ടി പടുക്കാം പ്രകൃതിയെയും, ശുചിത്വയും തിരിച്ചു പിടിച്ചു നവകേരളത്തിൻെറ നിർമാണം നമുക്കു ഒറ്റ കെട്ടായി ആരംഭിക്കാം.
'ആരോഗ്യകേരളംസുന്ദര കേരളം'
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|