കാടും മരങ്ങളും കൊന്നൊടുക്കി
വയലും പുഴകളും മലിനമാക്കി
മണ്ണിടമാകെ വരണ്ടത്താക്കി
പുകതുപ്പും ഫാക്ടറികൾ
മലയെടുക്കും ജെ. സി. ബി യും
പണമല്ലോ മർത്യന് ആകെ പ്രധാനം
കുളമില്ല, തോടില്ല, കിളികളില്ല
ജന്തുജാലങ്ങൾ തൻ കളികളില്ല
ഓർക്കുക.. നീ ഇന്നു തെറ്റായ പാതയിൽ
മാറ്റിടേണം നിന്റെ ചെയ്തികൾ
സമയമുണ്ട്...നിനക്കുമുന്നിൽ...
വാർത്തെടുക്കുക ഹരിതാഭ ഭൂമിയെ