പുളിയനമ്പ്രം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

11:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14426 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം      

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും ,വീടും പരിസരവും ഒരു പോലെ ശുചിയായി സൂക്ഷിക്കണം.കൊറോണ എന്ന മഹാവ്യാധി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്‌തിശുചിത്വം പാലിക്കുക എന്നതാണ് ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന പ്രധാന കാര്യം. അവയിൽ പ്രധാനപ്പെട്ട നിർദേശങ്ങലാണ്- ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, പൊതുസ്ഥലത്ത് തുപ്പതിരിക്കുക,പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടവ്വൽ അല്ലെങ്കിൽ മാസ്‌ക് ധരിക്കുക ,സാമൂഹിക അകലം പാലിക്കുക ഇവയാണ്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ പകർച്ചവ്യാധികളെയും ,ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ സാധിക്കും.

  വ്യക്തിശുചിത്വം പോലെ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്നാണ് ഗൃഹശുചിത്വവും. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ സാധിക്കുകയുള്ളു. ഇതിനായി നാം മാലിന്യങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയാതെ കൃത്യമായി സംസ്കരിക്കുക, കൂടാതെ മലിനജലം കെട്ടികിടക്കുന്നത് തടയുക.
       ശുചിത്വമിലായ്മയാണ് പകർച്ച വ്യാധികൾക്കും മറ്റു രോഗങ്ങൾക്കും കാരണം. വൃത്തിയുള്ള ശരീരത്തിലേ വൃത്തിയുള്ള ഒരു മനസുണ്ടാകൂ..അതിനാൽ നാം ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്...നമുക്ക് ഒന്നിച്ചു കോവിഡ് എന്ന ഈ മഹമാരിയെ ഈ ലോകത്തിൽ നിന്നും തുരത്താം.പുതിയൊരു നാളേക്ക് വേണ്ടി നമുക്ക് ഒന്നുചേരാം
ശുചിത്വം
3 പുളിയനമ്പ്രം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം