കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

11:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി

പരിസ്ഥിതിയെ സംരക്ഷിക്കേണ്ട നാം തന്നെ
ഭൂവിതിൽ വിനാശം വിതച്ചു
തന്നോടു ചെയ്ത ക്രൂരത ഭൂമിയിൽ
പലപല രോഗം വിതച്ചു
കോവിഡ് 19, കൊറോണയെന്ന പേരിൽ
വലിയ മഹാമാരി പെയ്തു
ചൈനയിൽ നിന്നും പുറപ്പെട്ട വൈറസിൻ
ദുരിതമറിഞ്ഞല്ലോ ലോകം
വികസിത രാജ്യങ്ങൾ പോലും ഈ വൈറസിൻ
മുൻപിലായ് നിന്നു വിതുമ്പി....
മരണത്തിലേക്ക് പോകും ജനങ്ങളെ
തടയാൻ കഴിയാതെ ലോകം....
നമ്മുടെ ഇന്ത്യയും ഈ മഹാമാരിയിൽ
ദുരന്തത്തിൻ നാളുകളിലായി
ഭരണകൂടത്തിന്റെ കാര്യങ്ങൾ കേൾക്കുക
അകലം പാലിക്കുക നമ്മൾ
ശുചിത്വം പാലിക്കുക, മാസ്ക്ക് ധരിക്കുക
വീടിനുളളിൽ കഴിയുക നാം
ഒന്നിച്ചു നിന്നു ഈ മഹാമാരിയെ
ലോകത്തു നിന്നും തുടച്ചു നീക്കാം.....

ഹിബഫാത്തിമ പി.എസ്‌
5 C കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത