വീഥികളിൽ നിന്ന് വാഹനങ്ങൾ അപ്രത്യക്ഷമായി. വിദ്യാലയവഴികളും ക്ലാസ്സ് മുറികളും ശൂന്യമായി. ഇടവേളകളിലെ മണിയൊച്ചകൾ അന്യമായി. കൂട്ടുകാരോടൊത്തുള്ള കളിചിരികളും വിരളമായി. ആഘോഷങ്ങളും ഒത്തുചേരലുകളും ഇല്ലാതായി. ഇത് മഹാമാരിതൻ കാലമത്രേ...