എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ഒരു ചെറുചിന്തനം
ഒരു ചെറുചിന്തനം
ഇന്ന് ലോകമാകെ പടർന്നുപിടിച്ചിരിക്കുന്ന ഒരു രോഗബാധയാണ് കൊറോണ. അതിനാൽതന്നെ ലോകജനത മൊത്തം ഒരു ആശയകുഴപ്പത്തിലാണ്. ഈ കൊറോണ അല്ലെങ്കിൽ കോവിഡ് 19 ലൊകം കീഴടക്കിക്കൊണ്ടിരിക്കുന്നു. ഈ രോഗം കാരണം ഞാൻ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങാറില്ല. ഞാനും അനിയനും അച്ഛനും അമ്മയും വീട്ടിൽ തന്നെയാണ്. വീട്ടിൽ വളരെ സന്തോഷമുളള ദിവസങ്ങളാണിത്, എല്ലാവരും ഒന്നിച്ചുളള കളികളും ടി.വി കാണലും ഭക്ഷണംകഴിക്കുന്നതും ഒക്കെ രസമാണ്. രോഗത്തെപററി ഞങ്ങൾ കുറേ സംസാരിക്കാറുണ്ട്. ഇത് വരാതെ സൂക്ഷിക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകും.
|