ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കാലത്ത്

10:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHANGARAMGOVTUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു ലോക്ക് ഡൗൺ കാലത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ലോക്ക് ഡൗൺ കാലത്ത്

എവിടെ വാഹനപ്പെരുപ്പം?
എവിടെ ഹോണിൻ്റെ
 മുഴക്കങ്ങൾ?
എവിടെ റോഡരികിലെ ആൾക്കൂട്ടം?
എവിടെ കൂ... കൂ ... വിളിച്ചോടുന്ന തീവണ്ടികൾ?
എവിടെ ഫാക്ടറിയുടെ പുക?
ഇപ്പോൾ ഹായ്! ശുദ്ധവായു !
ശ്വസിക്കാൻ കഴിയുന്നുണ്ടെനിക്ക്.
സമയമായി, പഴയ കാല ശീലങ്ങളെ
തിരികെ കൊണ്ടുവരാൻ.
സമയമായി, ഉമ്മറത്തെ കിണ്ടിയെത്താൻ.
പണ്ട് രാജാക്കന്മാരി നിന്നും
അകലം പാലിക്കും പോലെ
തമ്മിൽത്തമ്മിൽ ഒരു മീറ്റർ
അകലം പാലിക്കാൻ ശ്രദ്ധിക്കൂ...
ഇനി നമുക്ക് കഴിക്കാം
അമ്മ വിളമ്പും സുഖ ഭക്ഷണം
കളിക്കാമല്ലോ പഴയ കാല കളികൾ .
ടി.വി കാഴ്ച കുറക്കാം.
വായനയെ കൂടെ കൂട്ടാം.
എങ്കിലും, എന്തി നീ ദുഷിച്ച വൈറസ്
ഭൂമിയെ ലക്ഷൃമിട്ടു? പക്ഷേ...
ജയിക്കും നാം ജയിക്കും. കാരണം ഉണ്ടല്ലോ
മാലാഖമാർ പോലീ ഡോക്ടർ നേഴ്സുമാർ
മറുമരുന്നു കണ്ടു പിടിക്കും സമയം വരെ
പ്രതിരോധമാണ് പ്രതിവിധി
നാം പൊരുതും ഒന്നിച്ചു നിന്ന് നാം ജയിക്കും.