10:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർത്തെടുക്കാവുന്നത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങ് നിന്നോ എവിടെ നിന്നോ വന്ന മഹാമാരി
നിന്നെ തടയുവാൻ
എല്ലാവഴികളും നാം അടച്ചു
നീ വന്നടുത്തപ്പോൾ
നമ്മൾ അകന്നു പരസ്പരം ദൂരെയായി....
സഞ്ചാരമില്ലാതെ കളികൂട്ടുകാരില്ലാതെ
തനിച്ചായി ഞാൻ വീടെന്ന കൂട്ടിൽ
ചാടികളിച്ചും തമാശ പറഞ്ഞും
ചുണ്ടിലൂറിവന്ന പാട്ട് പാടിയും
ഉല്ലാസമായി ഞാൻ ഉല്ലസിച്ച കാലം
അന്തിക്കുദിച്ചുയരുന്ന പൊൻ ചന്ദ്രനെ നോക്കി
തനിച്ചിരുന്നപ്പോൾ
ഒരായിരം ഓർമ്മയായി ഓടിയെത്തി എൻ
കുഞ്ഞുമനസ്സിൻ മണിചെപ്പിനുള്ളിൽ
ഓണക്കാലവും വിഷുക്കാലവും തന്ന
കോടി വസ്ത്രങ്ങൾ മനോഹരങ്ങൾ
ഓർമ്മയായിന്നു വന്നു ചേരുന്നു.
വീടെന്ന കൂട്ടിൽ തനിച്ചിരുന്നപ്പോൾ
പിന്നിട്ട നാളുകൾ അനശ്വരങ്ങൾ
വന്നു ചേരും വസന്തകാലം
ശുഭപ്രതീക്ഷതൻ പൊൻകിരണത്തിനായി
കാത്തിരിക്കാം നമുക്ക്
വീണ്ടും ഓർത്ത് വെയ്ക്കാൻ.