എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/അപ്പുവും പാറുവും
അപ്പുവും പാറുവും
ഒരു കൊച്ചു ഗ്രാമത്തിൽ 2 സഹോദരങ്ങൾ ഉണ്ടായിരുന്നു. അപ്പുവും പാറുവും. അപ്പുവിന്റെ കുഞ്ഞനുജത്തിയാണ് പാറു. അവർക്ക് അച്ഛനില്ലായിരുന്നു. അമ്മ ജോലിക്ക് പോയാണ് അവരെ വളർത്തിയത്. സ്കൂളിൽ അവധി ദിവസങ്ങളിൽ അടുത്തുള്ള കളി സ്ഥലത്ത് അവർ കളിക്കാൻ പോകും. പക്ഷേവീടിനടുത്തുള്ള കൊച്ചു പുഴയുടെ മുകളിലെ തടി പാലത്തിലൂടെയാണ് അവർ കളി സ്ഥലത്ത് എത്തിയിരുന്നത്. ഒരുദിവസം അമ്മ പോയ് കഴിഞ്ഞ് അവർ കളിക്കാൻ കളിസ്ഥലത്ത് പോകാനായി ഓടി തടിപ്പാലത്തിന് മുകളിൽ കയറി നടന്നു തുടങ്ങി പെട്ടെന്ന് ശക്തമായ കാറ്റ് വീശാനും തുടങ്ങീ. പാറു ചേട്ടന്റെ കയ്യിൽ മുറുക്കെ പിടിച്ചു . കാറ്റ് വീണ്ടും ശക്തിയായി വീശി. പാറു കരഞ്ഞിട്ട് പറഞ്ഞു ചേട്ടാ നമ്മൾ പുഴയിൽ വീശും. പക്ഷേ അപ്പു അത് കേൾക്കാതെ നടന്നു. അവൾ വീണ്ടും കരഞ്ഞു അപ്പോൾ അപ്പു പറഞ്ഞു ഇനി കരഞ്ഞാൽ ഞാൻ നിന്നെ പുഴയിൽ തള്ളിയിടും എന്നാൽ പാറു കരഞ്ഞു കൊണ്ട് തന്നെ നടന്നു. പാലത്തിനപ്പുറത്തെത്തി. പെട്ടെന്ന് പാറു പറഞ്ഞു ചേട്ടൻ എന്നോടിനി മിണ്ടേണ്ട ഞാൻ പേടിച്ചിട്ടും ചേട്ടൻകേൾക്കാത്ത പോലെ നടന്നില്ലേ. അപ്പോൾ അപ്പു പറഞ്ഞു. ഞാൻ തള്ളിയിടുമെന്നു പറഞ്ഞിട്ടും നീ എന്താ കരച്ചിൽ നിർത്താതിരുന്നത്. എന്നെ ചേട്ടൻ തള്ളിയിട്ടില്ലെന്ന് എനിക്കറിയാം. അതുപോലെ തന്നെ എനിക്കും അറിയാം ദൈവത്തിന് ഇഷ്ടമുള്ളവരാണ് കുട്ടികളായ നമ്മൾ. നമ്മളെ കാക്കാൻ ദൈവം നമ്മുടെകൂടെഉണ്ടാവുമെന്ന് അമ്മപറഞ്ഞു തന്നിട്ടില്ലേ. അതുകൊണ്ട് പേടിക്കുകയല്ല ദൈവമുണ്ടന്ന് വിശ്വസിക്കണം. പ്രാർത്ഥിക്കണം. ലോകം നേരിടുന്ന ആപത്തിൽ നിന്ന് രക്ഷപെടാൻ കുട്ടികളായ നമുക്ക് ദൈവത്തോട് ഒന്നിച്ചു പ്രാർത്ഥിക്കാം. നന്ദി, നമസ്കാരം.
|