അമൃതായി എൻ മുന്നിലൂടൊഴുകിയിരുന്നിതാ എൻ മൂവാറ്റുപുഴയാർ അതിൽ ആനന്ദനൃത്തമാടി ആർത്തുല്ലസിച്ചു ഞങ്ങൾ വർഷ പെയ്ത്തിൻ ആരംഭം നിൻ കുഞ്ഞുവിരലുകൾ എൻ അങ്കണത്തിലുടൊഴുകുമ്പോൾ നീ എൻ ബാല്യം ക വരുന്നതായി തോന്നി എന്നാൽ ഞാൻ കൗമാരമെത്തീടുമ്പോൾ നിൻ ബാല്യം ഞാൻ തിരിച്ചു ചോദിക്കുന്നു, കാരണം ഇന്ന് നീ മൂവാറ്റുപുഴയാറല്ല ! വെറും ചവറ്റുകൊട്ട നിന്നെ നശിപ്പിച്ചത് പാപികളാം മാനവർ ഇപ്പോൾ അറിയുക നീ.... ആ പാപികളെ നശിപ്പിക്കാൻ നിന്നിൽ ഒരംശം വലുപ്പം മാത്രമുള്ള കൊറോണ എന്ന മഹാമാരി എത്തിയിരിക്കുന്നു എന്നാൽ മാനവർ കൈകോർത്ത് അതിനെയും അതിജീവിക്കുന്നു നിന്റെയും അതിജീവനത്തിനായി ഞങ്ങൾ കൈകോർക്കും എന്ന പ്രതീക്ഷയോടെ ...