08:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38403(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേശുവിന്റെ ആശ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ദിവസം കേശു വരാന്തയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ പറമ്പിലെ മരപ്പൊത്തിൽ ഒരു കിളി തല പുറത്തേക്ക് ഇട്ട് ഇരിക്കുന്നത് അവൻ കണ്ടു.കേശു അടുത്ത് ചെന്ന് നോക്കിയപ്പോൾ അതൊരു തത്തയാണെന്ന് മനസിലായി.കേശു ഓടി അമ്മയുടെ അടുത്ത് ചെന്നു. കേശു അമ്മയോട് കെഞ്ചിപ്പറഞ്ഞു "അമ്മേ ആ പൊത്തിലിരിക്കുന്ന തത്ത കുഞ്ഞിനെ എനിക്ക് എടുത്ത് തരാമോ "?
അമ്മ പറഞ്ഞു. " പക്ഷികൾക്ക് ആകാശത്ത് പാറിപ്പറക്കാനാണ് ഇഷ്ടം അതുകൊണ്ട് ഒരിക്കലും പക്ഷികളെ പിടികൂടി കൂട്ടിലടക്കാൻ ശ്രമിക്കരുത് ".
ശരി അമ്മേ ഞാനിനി ഒരിക്കലും അങ്ങനെ ആഗ്രഹിക്കില്ല.
പ്രഗ്യ പ്രദീപ്
3 എ ഗവ. എൽപിഎസ് കാരംവേലി കോഴഞ്ചേരി ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കഥ