ബി വി എൽ പി എസ് ആനാരി/അക്ഷരവൃക്ഷം/അമ്മ

08:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITH.T (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>അമ്മ </big> <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

എനിക്കു കിട്ടി അമ്മയെ
തിരക്കില്ലാത്തൊരമ്മയെ
ആഗ്രഹങ്ങൾ നടത്തുവാനും
സങ്കടങ്ങൾ പറയുവാനും
എനിക്കു കിട്ടി അമ്മയെ
ഞാൻ കൊതിച്ചൊരമ്മയെ
കൊറോണ എന്ന വൈറസിനെ
തടയുവാനായ് ആളുകൾ
വീട്ടിലൊത്തുകൂടിയപ്പോൾ
എനിക്കു കിട്ടി അമ്മയെ
കഥകൾ കവിത ചിത്രമൊക്കെ '
പങ്കുവെയ്ക്കുo അമ്മ
രുചികളോടെ ഭക്ഷണങ്ങൾ
പാകം ചെയ്യും അമ്മ
എനിക്കു കിട്ടി അമ്മയെ
തിരക്കില്ലാത്തൊരമ്മയെ

ആദിത്യകിരൺ എം
1A ബി വി എൽ പി എസ് ആനാരി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020