07:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാപത്ത് കാലത്ത് തൈ പത്തു വച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാപത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്ത് കാപത്ത് തിന്നാം
ഒരു ഗ്രാമത്തിൽ കഠിനാദ്ധോനിയായ കൃഷിക്കാരനുമായ രാജു എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു. പക്ഷെ അയാൾക്ക് ഒരു ദുഃസ്വഭാവം ഉണ്ടായിരുന്നു. ദിവസേനെ കിട്ടുന്ന കൂലി ആ ദിവസത്തിനുവേണ്ടി മാത്രമാണ് ചെലവഴിച്ചിരുന്നത്.
അങ്ങനെയിരിക്കെ ഗ്രാമത്തിൽ അധികഠിനമായ ക്ഷാമം അനുഭവപ്പെട്ടു. മറ്റുള്ളവർ ദൂരെ പോയി ഭക്ഷണത്തിനുള്ള സാധനങ്ങൾ കൊണ്ടു വരുന്നത് കണ്ട് രാജു പലരോടും കടം ചോദിച്ചു. എത്രകാലം ഈ ക്ഷാമം തുടരും എന്നറിയാത്തത് കൊണ്ട് ആരും രാജുവിന് കടം കൊടുത്തില്ല.
അങ്ങനെ രാജുവിന് ഒരു കാര്യം മനസ്സിലായി അന്നാന്ന് കിട്ടുന്നത് അന്ന് തന്നെ ചിലവഴിക്കാതെ നാളത്തേക്ക് കൂടി കരുതി വെക്കണം ക്ഷാമം എല്ലാം മാറി. രാജു ജോലി ആരംഭിച്ചു. ചിലവ് ചുരുക്കി ജീവിച്ചു. ഗുണപാഠം :-കാപത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്ത് കാപത്ത് തിന്നാം'