ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കാം
ശുചിത്വം ശീലമാക്കാം
ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ശുചിത്വം പാലിക്കുക എന്നത് . വ്യക്തി ശുചിത്വം പരിസര ശുചിത്വം സാമൂഹ്യ ശുചിത്വം ഇവയെല്ലാം ഇതിൽപ്പെടുo. വ്യക്തി ശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കുന്ന നമ്മൾ പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. അതിൻ്റെ തെളിവാണ് നമ്മുടെ പരിസരങ്ങളിലും റോഡ് വക്കിലും ഒക്കെ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ .നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ ആരും കാണാതെ അടുത്ത പറമ്പിലൊ റോഡിലോ ജലാശയങ്ങളിലൊ ഒക്കെ കൊണ്ട് കളയുന്ന ഒരു പതിവുണ്ട്. എന്നാൽ ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല .മഴക്കാലമാകുമ്പോൾ ധാരാളം പകർച്ചവ്യാധികൾ പടർന്നു പിടിക്കും. നമ്മുടെ ശുചിത്വമില്ലായ്മ യാ ണ് ഈ പകർച്ചവ്യാധികൾക്ക് കാരണം. ഇപ്പോൾ തന്നെ കൊറോണ എന്ന മഹാവ്യാധി കൊണ്ട് നട്ടംതിരിയുകയാണ് ലോകം മുഴുവനും. അതിനെ പ്രതിരോധിക്കാനും പകരാതിരിക്കാനുമുള്ള ഏറ്റവും പ്രധാന കാര്യമായി പറയുന്നത് ശുചിത്വം പാലിക്കുക എന്നുള്ളതാണ്. ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അതുപോലെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നമ്മുടെ സർക്കാർ നിരോധിച്ചിട്ടുണ്ട് .നമ്മുടെ പരിസരം മാലിന്യമുക്തം ആക്കിയാൽ മാത്രമേ ഇതിന് ഒരു അവസാനം ഉണ്ടാകൂ.കുട്ടിക്കാലത്തു തന്നെ ശുചിത്വം ശീലിക്കേണ്ടത് അത്യാവശ്യമാണ്
|