എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വിഷുക്കണി

05:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്=  ' വിഷുക്കണി"     <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{

 ' വിഷുക്കണി"    


 


പിന്നെയും ഒരു വിഷുക്കാലമെൻ
കണ്മുന്നിൽ
മഞ്ഞച്ചിരിയുമായ് കടന്നുപോയി
ഇതുവരെ തോന്നാതിരുന്നൊരു
നൊമ്പരം
ഇന്നെന്റെ ഹൃത്തിൽ - കിനിഞ്ഞിടുന്നു
ഒരു തരി കണിക്കൊന്ന
പൂവിനായ് ഞാൻ
എവിടൊക്കെ ഓടിനടന്നുവെന്നോ?

ആർക്കും പൂവില്ലാ, കണിവെയ്ക്കുവാൻ,
കൊന്നമരവുമൊട്ടെങ്ങുമേ
 കാൺമതില്ല

കാശുകൊടുത്താലും, പൂവില്ല വാങ്ങുവാൻ
ആരാനു മുള്ളതോ കൊണ്ടുപോയി

മേടപ്പുലരിയിൽ പൂക്കേണ്ട കൊന്നകൾ
കാലത്തിൻ മുന്നേ പൂത്തുവിടർന്നു കൊഴിഞ്ഞുപോയി

കൊന്നപ്പൂവില്ലാതെ കണിവെയ്ക്കുവതെങ്ങനെയെ - ന്നൊരു വേവലാതി

എല്ലാം കണ്ണൻ
 പൊറുക്കുമെന്നാശിച്ച്
മഞ്ഞ കോളാമ്പി കൊണ്ടൊരു
മാലകെട്ടി

പുലരിയിൽ കണികണ്ടു തൊഴുതിടുമെന്നോട്
ഉണ്ണിക്കണ്ണനൊരു പരിഭവം പോലെ തോന്നി

പരിഭവമല്ലത്, പരിഹാസമാണെന്ന്
നിമിനേരം കൊണ്ടേ ഞാനറിഞ്ഞു

മരമൊരുവരമാണ് , താങ്ങാണ്,
തണലാണ്, പ്രകൃതിയോ നിന്റെ അമ്മയല്ലേ
മുൻപേ നടന്നവർ നട്ടമരങ്ങളല്ലേ
പിൻപേ നടന്നോർക്ക്
തണലായിടുന്നത്

ഇതാണ് സത്യം, ഇതൊരു പ്രപഞ്ചസത്യം.
 

{ {BoxBottom1

പേര്= ശ്രീര‍ഞ്ജിനി രാജീവ് ക്ലാസ്സ്= 8B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് സ്കൂൾ കോഡ്= 26074 ഉപജില്ല=തൃപ്പൂണിത്തുറ ജില്ല= എറണാകുളം തരം= കവിത color= 1

}}