നല്ല നാളേയ്ക്കായ്

ഒരു ചെറു പുഷ്പമായ്
വിരിയുന്നു ഭൂമിയിൽ
ലോകം മുഴുവനും
സുഗന്ധമേകാൻ

മൊട്ടു വിരിഞ്ഞല്ലയാവുന്ന വേളയിൽ
ചുറ്റുമേ കൂടുന്നു ഇറുത്തെടുക്കാൻ
ജൈവമാലിന്യമാണെന്ന ചിന്തയാൽ
മുദ്രകുത്തുന്നു നാം കുഞ്ഞിളം മനസ്സിനെ
സ്നേഹമാം ചുടുനിണം
കൊണ്ടു കഴുകിയാൽ
തൂമഞ്ഞുപോലവർ
വെണ്മയേകും.....

അലീന മരിയ കെ
10B ST.JOSEPH'S H S KUNNOTH
തലശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത