സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മാലിന്യങ്ങൾ
പ്ലാസ്റ്റിക് മാലിന്യങ്ങൾ
ഈ സുന്ദരമായ കേരളം നേരിടുന്ന വലിയ ഒരു വിപത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇന്ന് ഒട്ടും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് പ്ലാസ്റ്റിക് .പക്ഷെ അത് നമ്മൾ ഉപയോഗിക്കുന്നത് കൊണ്ട് നാം വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു . ജീവിതം സുഖ പൂർണമാക്കാനുള്ള മനുഷ്യന്റെ അന്വേഷണം സംഭാവന ചെയ്ത ഒരു വസ്തുവാണ് പ്ലാസ്റ്റിക് .ഭാരക്കുറവാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത .നാം പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് മാത്രമല്ല ആവശ്യം കഴിഞ്ഞു അതിനെ കടലിലോ മണ്ണിലോ നേരിട്ട് വലിച്ചെറിയുന്നു .ഈ പ്ലാസ്റ്റിക് മണ്ണിൽ ലയിച്ചു ചേരാൻ വർഷങ്ങൾ പിടിക്കുന്നു മനുഷ്യർക്ക് വിവരം കൂടുംതോറും വിവരമില്ലായ്മയും വർധിച്ചു വരുന്നു .ഇന്നത്തെ തലമുറ പ്ലാസ്റ്റിക് കവറുകൾ മാറ്റി പേപ്പർ കവറുകൾ ഉപയോഗിച്ചാൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ സാധിക്കുന്നു .പ്ലാസ്റ്റിക് കത്തിക്കുമ്പോൾ മാരകമായ രോഗങ്ങളാണ് വിളിച്ചു വരുത്തുന്നത് .ഇന്നത്തെ കുട്ടികൾ ജനിക്കുമ്പോൾ തന്നെ മാരകമായ അസുഖങ്ങൾക്ക് അടിമയാകുന്നു .പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ശ്വസിക്കുന്നതാണ് ഇതിനു കാരണം .കാൻസർ ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ഇതിനു ഉദാഹരണമാണ്. നാം എന്ത് വാങ്ങിയാലും ലാഫം മാത്രം നോക്കുന്നവരാണ്അ.ങ്ങനെയാണ് വില കുറഞ്ഞ പ്ലാസ്റ്റിക് നാം ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയത്. പക്ഷെ അതിന്റെ പ്രത്യാഘാതം ഇപ്പോൾ നാം അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു .ഇപ്പോൾ നൂറിൽ ഒരു കുടുംബം എടുത്താൽ അതിൽ ഒരാൾ എങ്കിലും കാൻസർ രോഗത്താൽ വേദനിക്കുന്നു .ഇതെല്ലാം നാം കാരണമാണ് ഉണ്ടാകുന്നത് . പ്ലാസ്റ്റിക് ഒറ്റക്കെടുത്താൽ നിസ്സാരം ചുരുട്ടിക്കൂട്ടി എറിയാം അത്രയ്ക്ക് ദുർബലം പക്ഷെ ഒന്നിച്ചു ചേർന്നാൽ ശക്തൻ. ലോകത്തെ മാറ്റി മറിക്കാൻ കഴിവുള്ളവൻ .ജൈവ പ്രക്രിയക്ക് വിധേയനാകുന്നില്ലെന്നതാണ് ഇതിനെ ഏറ്റവും വലിയ ശത്രുവാക്കുന്നതു .ഇത് നദികളിൽ അടിഞ്ഞുകൂടുന്നത് മത്സ്യ വിപത്തിനു കാരണം ആകുന്നു .ഓടകളിൽ വീണു മലിന ജലത്തിന്റെ ഒഴുക്ക് തടയുന്നു. ഇതെല്ലം ജീവികളുടെ ആരോഗ്യം തകരാറിലാക്കുന്നു. ഇത് മനുഷ്യനെന്നതുപോലെ ജീവികൾക്കും മാരകമാണ്. പ്ലാസ്റ്റിക് മരിക്കുന്നില്ല. അതുകൊണ്ടു തന്നെ മണ്ണിനു താങ്ങാനാകാത്തവിധം ഭീകരമാണ്. പ്ലാസ്റ്റികിനെ തുരത്താൻ മനുഷ്യൻ തന്നെ നിശ്ചയിച്ചാൽ മതി .
|