സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/നീതു എന്ന പെൺകുട്ടി
നീതു എന്ന പെൺകുട്ടി
നീതു അതാണ് ആ ചേച്ചിയുടെ പേര് സുന്ദരിയാണ് നീതു നീണ്ട തലമുടിയും വിടർന്ന കണ്ണുകളും ആരെയും ആകർഷിക്കുന്ന ചിരിയുമാണ് അവളുടെ പ്രതേകത എട്ടാം ക്ലാസ്സിൽ പഠിക്കുന്നു നന്നായി ചിത്രം വരക്കും എന്റെ പോർട്ട് ഫോളിയോയിലും മറ്റും ചിത്രം വരച്ചു തരാറുള്ളത് ആ ചേച്ചിയാണ് ചിത്രം വരയ്ക്കാൻ കുട്ടികൾ ചേച്ചിയുടെ മുന്നിൽ ക്യൂ നിൽക്കും എവിടെ ചിത്രം വര മത്സരം ഉണ്ടെങ്കിലും ചേച്ചി അവിടെ കാണും ഒരിക്കൽ ജില്ലാതല മത്സരത്തിൽ ചേച്ചിയും പങ്കെടുത്തു മത്സരം തുടങ്ങി പുറത്തു നിൽക്കുന്ന രക്ഷിതാക്കൾക്കൊക്കെ ഭയങ്കര ടെൻഷൻ പക്ഷെനീതു ചേച്ചിയുടെ അച്ഛന് മാത്രം ഒരു ടെൻഷനും ഇല്ല അവസാനം ഫല പ്രഖ്യാപനം വന്നു നീതു ചേച്ചിക്ക് തന്നെയാണ് ഒന്നാം സ്ഥാനം മത്സരം കഴിഞ്ഞു വരുന്ന വഴിയിൽ അച്ഛൻ നീതു ചേച്ചിയോട് ചോദിച്ചു അച്ഛന്റെ വകയായിട്ടു എന്റെ മകൾക്കു എന്ത് സമ്മാനമാണ് വേണ്ടത് എനിക്ക് ഇപ്പോൾ ഒന്നും വേണ്ട ജ്ഞാൻ പിന്നീട് ചോദിച്ചോളാം ചേച്ചി മറുപടിയും പറഞ്ഞു അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം ചേച്ചിയും അച്ഛനും അമ്മയും കൂടിഅത്താഴം കഴിയ്ക്കാൻഇരുന്നപ്പോൾ ചേച്ചി മാത്രം കഴിക്കാതെ എന്തോ ആലോചിച്ചു കൊണ്ട് പാത്രത്തിൽ കൈയിട്ടു വെറുതെ ഇളക്കി കൊണ്ടിരുന്നു ഇത് ശ്രദ്ധയിൽ പെട്ട 'അമ്മ എന്താ മോളെ നിനക്ക് പറ്റിയത് എന്ന് ചോദിച്ചു ആദ്യം ചേച്ചിയുടെ മറുപടി മൗനം ആയിരുന്നു പിന്നെഅച്ഛനോട് ചേച്ചി ചോദിച്ചു അച്ഛാ അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ ചിത്രം വര മത്സരത്തിൽ ജയിച്ചത് കൊണ്ട് എനിക്ക് സമ്മാനം വാങ്ങി തരാമെന്നു പറഞ്ഞു ആ ഓർക്കുന്നു മോളെ എന്ന് അച്ഛൻ മറുപടിയും പറഞ്ഞു ഇപ്പൊൾ എന്റെ മകൾക്കു എന്ത് സമ്മാനമാണ് വേണ്ടത് അച്ഛൻ ചോദിച്ചു അപ്പോൾ ചേച്ചി പറഞ്ഞു എനിക്ക് ഇപ്പോൾ സമ്മാനമൊന്നും വേണ്ട ഒരു ആഗ്രഹം മാത്രം സാധിച്ചു തന്നാൽ മതി ഉടൻ തന്നേ 'അമ്മ ചോദിച്ചു മോൾക്ക് എന്ത് ആഗ്രഹമാണുള്ളത് ചേച്ചിയുടെ ആഗ്രഹം വളരെ വ്യത്യസ്തമായിരുന്നു തല മൊട്ട അടിക്കണം ഇതായിരുന്നു ആഗ്രഹം തല മൊട്ട അടിക്കുന്നത് എന്തിനാണെന്ന് അമ്മയും അച്ഛനും മാറി മാറി ചോദിച്ചു ചേച്ചി ഒന്നും പറയാതെ എണീറ്റ് പോയി പിറ്റേ ദിവസം അച്ഛൻ സ്കൂളിൽ വന്നു ക്ലാസ് ടീച്ചറിനെ കണ്ടു ചേച്ചിയുടെ പഠിപ്പിനെപ്പറ്റി അന്വേഷിച്ചതിനു ശേഷം തലേന്നത്തെ കാര്യം ടീച്ചറിനോട് പറഞ്ഞു അപ്പോഴാണ് ആ ക്ലാസ്സിലെ ഒരു കുട്ടിയുടെ തല മൊട്ടയടിച്ചിരിക്കുന്നത് അച്ഛൻ കണ്ടത് ക്ലാസ് ടീച്ചറിനോട് അച്ഛൻ കാര്യം തിരക്കി ആ കുട്ടിക്ക് കാൻസർ ആയിരുന്നു കീമോ തെറാപ്പിയുടെ ഫലമായിട്ടാണ് കുട്ടിയുടെ മുടി പോയത് ക്ലാസ് ടീച്ചർ ഉടൻ തന്നെ നീതു ചേച്ചിയെ വിളിച്ചു എന്താണ് ഇങ്ങനെ ഒരു ആഗ്രഹം എന്ന് ചോദിച്ചു ചേച്ചിയുടെ മറുപടി ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു തന്റെ കൂട്ടുകാരിയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു അവൾക്കു വേണ്ടി ആണ് അച്ഛാ ജ്ഞാൻ മൊട്ട അടിക്കണമെന്ന് പറഞ്ഞത് ആ കുട്ടിയെ എല്ലാവരും മൊട്ട എന്ന് വിളിച്ചു എപ്പോഴും കളിയാക്കുന്നു അപ്പോൾ ജ്ഞാൻ കൂടി മൊട്ട അടിച്ചാൽ ആരും കളിയാക്കിയില്ലല്ലോ ചേച്ചിയുടെ മറുപടി കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോയി
|