പ്രകൃതി,
നീ ഭൂമ്ക്കു മലതന്നു
പുഴുതന്നു, കേദാരവും തന്നു
പുഴുക്കൾ തന്നു, കിളിപ്പാട്ടുതന്നു
മഴതന്നു, വേനലും
മഞ്ഞുപെയ്യുന്ന ഹേമന്തവും തന്നു
കണിക്കെന്ന പൂക്കുനാന ഗ്രീഷ്മവും
വിഷുക്കീലവും തന്നു
അതിലെനിക്കായൊരിടം തന്നു
ഞാൻ,
മലയിടിച്ചു, പുഴതടഞ്ഞു
കേദാരഭൂമിയിൽ മണിഹർമ്യം പണിഞ്ഞു
ഒടുവിൽ,
നിൻ ദു:ഖം തടംതല്ലിയപ്പോൾ
മലപിളർന്നു, പുഴ കവിഞ്ഞു
എല്ലാം കഴിഞ്ഞപ്പോൾ
കരഞ്ഞു കണ്ണുകലങ്ങി
കൺമഷി പടർന്ന്
പേക്കോലമായ് ഭൂമി
എവിടെ ഞാൻ
കെട്ടിയ സ്വപ്നങ്ങൾ
എല്ലാം ഏതോ പാഴ്കിനാവിലെ
മങ്ങിയ ഓർമകൾ പോലെ.