കൊറോണയാണത്ര..കൊറോണ അഖിലാണ്ഡവും വിറപ്പിയ്ക്കുമൊരു ഭികരനായ ക്രിമികീടം മിന്നലിൻ വേഗത്തിൽ കാട്ടുതീയായി പടരുന്നു മാനവരാശിയെ ചുട്ടെരിക്കുന്നു അഖിലാണ്ഡവും തൻെ്റ കാൽക്കിഴിലാണെന്ന് കരുതിയ മാനവനിതാ ക്രിമിയെ ഭയന്നു മുറിവിട്ടിറങ്ങാതേ ഭിതിയിൽ കഴിയുന്നു മുൻപന്തിയിൽ നിന്ന രാഷ്ട്രങ്ങളെല്ലാം തന്നെ അല്പ ശ്വാസത്തിനായി കേണിടുന്നു അറിഞ്ഞവർ അറിഞ്ഞവർ അടയ്ക്കുന്നുമാർഗ്ഗങ്ങൾ ഇനിയാരും ഇങ്ങോട്ട് അടുത്തിടെണ്ട മനുഷ്യാ നി അറിഞ്ഞീടുക നീ ആരെന്ന് നിൻ അഹന്തയെല്ലാം അകറ്റിടുക നിൻ നിസാരതയെല്ലാം തിരിച്ചറിയുക നി നിസാരനായി ക്രിമികീടത്തെകാണാതേ.....