പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/മനുവിൻറെ സംശയം

23:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുവിൻറെ സംശയം

ഒരു ഗ്രാമത്തിൽ മനു എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവൻ ദിവസവും രാവിലെ എഴുന്നേറ്റു പത്രം വായിക്കുമായിരുന്നു. ഒരു ദിവസം പത്രം വായിക്കുമ്പോൾ ആണ് ആ വാർത്ത അവൻ വായിച്ചത്. നമ്മുടെ രാജ്യത്തും കൊറോണ എന്ന മഹാമാരി വന്നിരിക്കുന്നു. അപ്പോൾ തന്നെ അവൻ ഓടിച്ചെന്ന് അച്ഛനോട് പറഞ്ഞു അച്ഛാ കേരളത്തിലും കൊറോണ വന്നിരിക്കുന്നു. എന്താണച്ഛാ കൊറോണ എന്ന രോഗം. അച്ഛൻ പറഞ്ഞു മോനേ ചൈനയിലാണ് ഈ രോഗം ആദ്യമായി വന്നത്. ഇത് ഒരുതരം വൈറസ്സ് ആണ് പടർത്തുന്നത്. ഇതിന് W.H.O നൽകിയ മറ്റൊരു പേരാണ് കോവിഡ് -19.ചൈനയിൽ ഈ രോഗം വന്നു ധാരാളം പേർ മരണപ്പെടുകയും ചെയ്തു. ഇപ്പോൾ ഇത് ഞങ്ങളുടെ രാജ്യത്തും, ലോകമാകെ ഈ രോഗം പടർന്നിരിക്കുകയാണ്. ധാരാളം ആളുകൾ മരിക്കുകയും ചെയ്തു. ഇത് വന്നാൽ എങ്ങിനെ ആണ് അച്ഛാ മനസ്സിലാവുക? ഇതിന്റെ ലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയൊക്കെ ഉണ്ടാകും. ഇത് വരാതിരിക്കാൻ എന്തൊക്കെ ആണ് നമ്മൾ ചെയ്യേണ്ടത്? നിങ്ങൾ കളിക്കുകയും വീടിന് പുറത്തു പോകുകയോ ചെയ്താൽ വന്ന ഉടനെ കൈ, കാൽ എന്നിവ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും വസ്ത്രം പുറത്ത് അഴിച്ചു വയ്ക്കുക പുറത്തു പോകുമ്പോൾ തൂവാലയോ, മാസ്ക്കോ ഉപയോഗിച്ച് മുഖം മറച്ചേ പുറത്തിറങ്ങാൻ പാടുള്ളു. അതുപോലെ പൈസ കടയിൽ നിന്നും വാങ്ങിച്ച സാധനങ്ങൾ എന്നിവ തൊട്ടാൽ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുക. അതുപോലെ തന്നെ കൈവിരലുകൾ നഖം എന്നിവ കൊണ്ട് കണ്ണ്, ചെവി, മൂക്ക് എന്നിവ തൊടാതിരിക്കുക ഭക്ഷണം കഴിക്കുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക മറ്റൊരാൾ ഉപയോഗിച്ച മാസ്ക്ക് ധരിക്കരുത്. കൂടുതലായും ഈ അസുഖം പകരുന്നത് സ്പർശനത്തിലൂടെയാണ്. അതിനാൽ മറ്റുള്ളവരിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയും വിദേശത്തു നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിരിക്കുകയും വേണം. ഇത് പിടിപെട്ടാൽ ഐസുലേഷൻ വാർഡിൽ കിടക്കേണ്ടി വരും. എന്താണച്ഛാ ഐസുലേഷൻ വാർഡ്? രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും നമ്മുടെ രാജ്യത്തിന്റെ പുറത്തു നിന്നും വരുന്നവരെയും നിരീക്ഷണത്തിൽ ആക്കുന്ന സ്ഥലമാണ് ഐസുലേഷൻ വാർഡ്. നാം മറ്റുള്ളവരുമായി ഇടപെടാതിരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഈ രോഗം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പടർന്നുപിടിക്കാതിരുന്നത്. ഈ മുൻകരുതലുകൾ നമ്മുടെ ജീവനുവേണ്ടിയാണ്. നമ്മുടെ രാജ്യത്തിനു വേണ്ടി നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഈ മഹാവിപത്തിനെ നേരിടാം...

ധൻ കെ
5 എ പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ