ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മഹാമാരിയെ കീഴടക്കാം

23:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ കീഴടക്കാം

ലോകത്ത് പടർന്നുപിടിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് നമ്മുടെ കണ്ണിനു പോലും കാണാൻ കഴിയാത്ത ഭീകരനാണ്. ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച ഈ വൈറസ് നമ്മുടെ ഇന്ത്യാരാജ്യത്തും വന്നെത്തിയിരിക്കുകയാണ്. കേരളത്തിലുള്ള നമ്മൾ അതിനെ കെട്ടിപ്പൂട്ടാൻ ലോക്ഡൗണിലാണ്. അതുകൊണ്ട് ലോക് ഡൗണിനെ നമ്മൾ എല്ലാവരും പിന്തുണക്കണം. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നും ഒരാൾ മാത്രം പുറത്ത് പോവുക. പുറത്തേക്ക്‌ പോകുമ്പോൾ മാസ്ക്ക് ധരിക്കണം. അല്ലെങ്കിൽ തൂവാല കൊണ്ടൊ മൂക്കും വായും മറക്കുന്ന വിധത്തിൽ ധരിക്കുക. പുറത്തേക്ക് പോകുന്നവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും അവരോട് ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യുക . വ്യക്തിശുചിത്വത്തോടെ രോഗ പ്രതിരോധത്തിലൂടെയും ഈ മഹാമാരിയെ നമുക്ക് കീഴടക്കാം . കേരള സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പുഴയിലൊഴുക്കാതെ അതിനെ അനുസരിക്കാം. അവർ നമ്മുടെ നിലനിൽപ്പിന്നുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഒർമ്മ വേണം. അതുപോലെ ഈ ലോക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കാം

സൈറിഷ്
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം