GhssKochannur/അസുരവിത്ത് (കവിത )

22:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GhssKochannur (സംവാദം | സംഭാവനകൾ) ('ഈ വിത്ത് വരുത്തിയ അനർത്ഥങ്ങൾ അനവധിയത്രെ ! കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വിത്ത് വരുത്തിയ അനർത്ഥങ്ങൾ അനവധിയത്രെ ! കണ്ണിനു കാണാത്ത വിത്താണിതെങ്കിലും കണ്ണീർ പൊഴിക്കുവാൻ കാരണമാക്കിടും വിത്തത്രെ ! ചാരെയിരുന്നോരെ ദൂരേക്ക് നിർത്തുവാൻ കല്പിച്ചരുളിയ ആപത്തിൻ വിത്തത്രെ ! മർത്യന്റെ ആർത്തി യകറ്റിയൊരി വിത്ത് ഘോഷങ്ങളാപത്തെന്നോതിയതീ വിത്ത് ! കാടും കടലും മരുഭൂമിയും താണ്ടി , മാമലനാട്ടിലും മുളകളേറുന്നു . ചങ്ക് തുളച്ചുവളർന്നൊരീ വിത്ത് പങ്കിട്ട് പാരിനെ തളർത്തിയോരാപത്ത്! നാളേക്ക് കരുതലായ് വേണ്ടയീ വിപത്ത് കരുതലോടെയകറ്റിടേണം ഈ മുസീബത്ത് ! ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ - പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും വീണ്ടടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!


മുനസ്സാബാനു പി എം ക്ലാസ്സ് ഏഴ് ബി ജി എച്ച് എച്ച് എസ് കൊച്ചനൂർ

"https://schoolwiki.in/index.php?title=GhssKochannur/അസുരവിത്ത്_(കവിത_)&oldid=805269" എന്ന താളിൽനിന്ന് ശേഖരിച്ചത്