ചൈനയിൽ നിന്നൊരു കീടാണു കൊറോണയെന്നൊരു കീടാണു ഇരയെ കാത്തു പാത്തുപതുങ്ങി ഒളിച്ചിരുന്നു കീടാണു അയ്യോ അന്നൊരു പാവത്താൻ അറിയാതാ വഴി പോയപ്പോൾ കിട്ടിയ തക്കം കളയാതെ ചാടിക്കേറി കീടാണു പെറ്റു പെരുകി കീടാണു മീശ ചുരുട്ടി കീടാണു മുഷ്ട്ടി ചുരുട്ടി പേരും മാറ്റി ഉലകം ചുറ്റി കീടാണു യാത്രക്കിടയിൽ കോവിഡവൻ കേരള നാട്ടിൽ വന്നപ്പോൾ ശുചിത്വം കാത്തു നാട്ടാരെല്ലാം വീട്ടിൽ കയറി താഴിട്ടു ആർത്തി മൂത്ത് കീടാണു നാലുപാടും നടന്നിട്ടും ചാടിക്കേറാൻ ഇരയില്ലാതെ തിരിച്ചു പാഞ്ഞു കീടാണു.