കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം

22:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilsudhakaran13 (സംവാദം | സംഭാവനകൾ) (' <center> <poem> *[[{{PAGENAME}}/വിഷുക്കാലം|വിഷുക്കാലം]] സ്വർണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

 *വിഷുക്കാലം
സ്വർണ്ണവർണ്ണമാം
കണികൊന്നപൂക്കളിൽ
എവിടെയോതേങ്ങുന്ന
ശബ്ദങ്ങളോരോന്നോ.
കുയിൽപക്ഷിപാടുന്ന
പാട്ടിന്റെമധുരനാദംവരെ
നോക്കിനിൽപ്പൂ, ആ സ്വർണ്ണപ്പകിട്ടിനെ
പീലിവിടർത്തി നൃത്തമാടുന്ന
മയിൽപക്ഷിപോലും നോക്കിനിൽക്കേ
ഹരിതമാകേമറച്ച്
മഞ്ഞപുതപ്പണിഞ്ഞ
രാജ്ഞിയെപോലെ
തലയുയർത്തിനിൽപ്പൂഞാൻ....
ഈ വിഷുക്കാലത്ത് നിങ്ങൾക്കുവേണ്ടി
കത്തിയെരിയുന്ന താപത്തിൽഞാനന്ന്
പൂത്തപ്പോൾഎന്മനം പുഞ്ചിരിച്ചു.
വീണ്ടുമാ....മധുരസ്മൃതിയുടെ
പുലർകാലഗാനം കേൾക്കുന്നുഞാൻ
കണിക്കൊന്ന എന്ന
എനിക്ക്ആരുകെട്ടിതന്നു
കുളിരിന്റെതളിരായ
താലിച്ചരടുകൾ..…