വ്യാധി മഹാവ്യാധി ലോകജനതയെ വലക്കുന്ന വ്യാധി ലോകത്തെ മൊത്തം തീർത്തീടുന്ന കൊറോണയെന്നൊരു മഹാവ്യാധി ചൈനയിൽനിന്നുമുരുവിട്ട വ്യാധി ലോകത്തെമുഴുവൻ പിടിച്ചുകുലുക്കിയും ലോകജനതയെ മുട്ടുകുത്തിച്ചിട്ടും അടങ്ങാതെ തിമിർത്തുലയുന്ന കടലുപോൽ കൊടുംപേമാരിപോൽ പെയ്തുതോരാതെ പെയ്തിടുംവ്യാധി വേണം വ്യക്തിശുചിത്വവും മുൻകരുതലും ജാഗ്രതയും കൈകൾ സോപ്പുപയോഗിച്ച് കഴുകലും തുമ്മുമ്പോൾ ചീറ്റുമ്പോൾ തൂവാലകൾ പൊതിഞ്ഞും മാസ്കുകൾ മുഖത്തിനലങ്കാരമാക്കിയും ഇടവേളകളിൽ ശുചിത്വം പാലിച്ചും തടയാം നമുക്ക് കൊറോണയെ തുരത്താം നമുക്ക് കോവിഡ്19നെ തുരത്താം നമുക്ക് കോവിഡ്19നെ