22:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26015(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഈ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് 'കൊറോണ വൈറസ് 'എന്ന മഹാമാരകമായ രോഗം. ഡിസംബർ 31-നു തുടങ്ങിയ ഈ മഹാമാരി നമ്മുടെ ലോകത്തെ ആകെ ഞെട്ടി വിറപ്പിക്കുകയാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് ഒരു പരിധി വരെ ഇതു പടരാൻ കാരണം.രോഗം തുടങ്ങിയ 11-മത്തെ ദിനമാണ് നമ്മുടെ ലോകത്ത് ആദ്യ മരണം സംഭവിച്ചത്. ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ച കോവിഡ് -19ആദ്യമായി തായ്‌ലണ്ടിലേക്ക് ഇത് വ്യാപിച്ചത്. സമ്പർക്കത്തിലൂടെയും സ്പർശനത്തിലൂടെയും പകരുന്ന രോഗമായത് കൊണ്ടാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം എന്ന് പറയുന്നത്. ഏറെ പേരെ വിഴുങ്ങിയ ഈ മഹാമാരി നമ്മെ എല്ലാവരെയും പേടി പെടുത്തുന്നു. പക്ഷെ, ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.ഈ രോഗം മൂലം നമ്മുടെ ലോകമാകെ തൊഴിൽ ഇല്ലായ്മ കൊണ്ട് കഷ്ടപ്പെടുകയാണ്. ബുദ്ധിമുട്ട് സഹിക്കവയ്യാതെ, മരുന്ന് വാങ്ങിക്കാൻ പണമില്ലാതെ ജനങ്ങളിൽ പലരും ആത്മഹത്യ വരെ ചെയുന്നു. ലോക്ക് ഡൗൺ മറവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പഴകിയ മീൻ വരെ വിൽക്കാൻ നമ്മുടെ നാട്ടുകാർ തൊഴിൽ ഇല്ലായ്മ മൂലം താല്പര്യപെടുന്നു.നമുക്ക് ശുചിത്യം പാലിച്ചും കണ്ടറിഞ്ഞു പ്രവർത്തിച്ചു മുന്നേറാം.'വിവര ശുചിത്യം'എന്ന പദ്ധതി നമ്മുടെ കേന്ദ്ര സർക്കാർ നടപ്പിൽ ആക്കുന്നത് നമ്മുടെ വിവരത്തിൽ വ്യാജ വാർത്തകളുമായി കലർന്നു പോവരുത് എന്ന ആശയം മുന്നോട്ട് വച്ചാണ്. അതിനാൽ എല്ലാ സുരക്ഷാ മുൻ കരുതലുമായാണ് വീട്ടിൽ പത്രങ്ങൾ എത്തിക്കുന്നത്. അവരുടെ നിർദേശ പ്രകാരം നമുക്ക് എന്നും കൈകൾ വൃത്തിയായി കഴുകുകയും, പുറത്തിറങ്ങതിരികുകയും ചെയ്യാം.