അടഞ്ഞു കിടക്കുന്നു സർവ്വതും പൂട്ടി കിടക്കുന്നു സർവ്വതും വിജനമായീടുന്നു വീചികൾ മാരകമാരിയെ ഭയന്നീടുന്നു അപ്പുറമിപ്പുറം താമസിക്കും മർത്ത്യൻ സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു ശുചിത്വമല്ലാതെ മറ്റെന്തുണ്ട് ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട് കഴുകി കളയുന്ന അഴുക്കിനൊപ്പം ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത