ഭയപ്പെടില്ലൊരിക്കലും നാം. വിതച്ചിടേണ്ട,കൊഴിച്ചിടേണ്ട ജീവിതം. ഒരുമയോടെ നിന്നിടും,അടിയുറച്ച് നിന്നിടും മരണനിരക്ക് കുറച്ചിടും,മുൻകരുതൽ എടുത്തിടും. അകലങ്ങൾ പാലിച്ചീടും. ആൾക്കൂട്ടം കുറച്ചിടും. കൈകൾ സോപ്പിടും. ഉപയോഗിച്ചീടും മുഖാവരണം. ശുചിത്വം പാലിച്ചീടും. ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ. നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.