കോവിഡ് എന്ന വില്ലൻ
പോകുക പോകുക കോവിഡെ നീ
ഭീതിയുണ്ടാക്കരുത്താരിലും നീ
നിന്നെയീമണ്ണിൽ നിന്നോടിച്ചീടും നമ്മൾ
ഒന്നിച്ചു ചങ്ങല പൊട്ടിച്ചീടും
നാളുകളൊക്കെയും നീങ്ങിടുംതോറും
മരണനിരക്കുകൾകൂടിടുന്നു
സോപ്പുപയോഗിച്ചു കൈ കഴുകീടേണം
ദേഹം ശുചി യാക്കി വച്ചിടേണം
മാസ്ക് ധരിക്കണം,വീട്ടിലിരിക്കണം
സാമുഹ്യാകലം പാലിക്കേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവല്കൊണ്ടു വായ് മൂടീടേണം
ലോക്‌ഡോണായി നാം വീട്ടിലിരിക്കുമ്പോൾ
കഴിവുകൾ വര്ധിപ്പിച്ചീടേണം
ചിത്രം വരയ്ക്കാം നിറം കൊടുത്തീടാമിനി
കഥയും കവിതയും എഴുതി നോക്കാം
പുറത്തിറങ്ങരുതാരും വീട്ടിലിരിക്കേണം
സന്തോഷകരമായി ജീവിക്കേണം
തുരത്താം നമുക്കീ കോവിഡ് വില്ലനെ
നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം
{BoxBottom1
|
പേര്= ഭവ്യ ബി.പ്രസാദ്
|
ക്ലാസ്സ്= ഏഴ് ബി.
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= കെ.കെ.വി.യു.പി.എസ്. വേട്ടമ്പള്ളി.
|
സ്കൂൾ കോഡ്= 42553
|
ഉപജില്ല= നെടുമങ്ങാട്
|
ജില്ല= തിരുവനന്തപുരം
|
തരം= കവിത
|
color= 2
}}
KKVUPS Vettampally/അക്ഷരവൃക്ഷം| /പുനർജ്ജന്മം പുനർജ്ജന്മം ]
ഇരുളിന്റെ മറ നീക്കി സൂര്യൻ ഉദിച്ചു ഉയർന്നു. അപ്പു നടക്കുകയാണ്. താഴ്വരകളിലൂടെ, കാട്ടുപാതയിലൂടെ, നദീതീരങ്ങളിലൂടെ, പച്ചപട്ടു വിരിച്ച മൈതാനത്തിലൂടെ, അരുവിയുടെ കള കള ആരവങ്ങളും പക്ഷികളുടെ മൂളിപ്പാട്ടും കേട്ട്.
ടൗണിലെ വൈദ്യശാലയിൽ മുത്തശ്ശിക്ക് മരുന്ന് വാങ്ങാനെത്തിയ അപ്പു അവിടം കണ്ട് അത്ഭുതപ്പെട്ടു പോയി. ഒരുപാട് ജനങ്ങൾ, കാലുകുത്താൻ ഇടമില്ലാതെ ചീറി പായുന്ന വാഹങ്ങൾ, ചുടുകാറ്റ്, തിളച്ചു നിൽക്കുന്ന സൂര്യൻ.വിയർത്തൊലിച്ച അവന് അവിടെ oru മരവും കാണാൻ ആയില്ല. കുടിവെള്ളത്തിനുപോലും അവർ ചോദിക്കുന്നത് കൊള്ളവിലയാണ്. ഇത്രയും ആളുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇവിടെ മരങ്ങൾ ഇല്ല എന്നവൻ ചിന്തിച്ചു.
പോകുന്ന വഴിയിലൊക്കെ വലിയ വലിയ കെട്ടിടങ്ങൾ. ഒരു നദിയോ കുളമോ ഇല്ല. ഈ പരിസ്ഥിതിയെ സംരക്ഷിക്കാൻഇവിടെ ആരും ഇല്ലായെന്ന് അവന് മനസ്സിലായി.
അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
നാട്ടുകാരെ,
നിങ്ങൾ ഓർക്കുക ഈ പരിസ്ഥിതി നശിച്ചാൽ നിങ്ങൾ ഇല്ലാതാകും. വായു കിട്ടാതെ മരിച്ചു വീഴും.
ദയവായി നിങ്ങൾ ഈ ലോകത്തെ, ഈ നഗരത്തെ നശിപ്പിക്കാൻ ഇടവരുത്തരുത്.
ഇതു കേട്ട ജനങ്ങൾ ഒറ്റകെട്ടായി നിന്ന് ആത്മാർത്ഥമായി പിന്നീട് മരങ്ങൾ വച്ചു പിടിപ്പിച്ചു.
അവിടെ സുന്ദരമായ ഒരു സ്ഥലം പുനർജനിച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കുക 🙏🙏
{BoxBottom1
|
പേര്= അമ്മു ഡി.എസ്.
|
ക്ലാസ്സ്=
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ=
|
സ്കൂൾ കോഡ്= 42553
|
ഉപജില്ല=
|
color=
|