തുരത്താം തടുക്കാം രോഗപീഠകളെ മറുവഴിഇല്ലിനിഒരുവഴിമാത്രം. ശുചിത്വചിന്തകൾക്കിനി കാതോർക്കാം വ്യക്തിശുചിത്വം പാലിക്കാം. ദിനരാത്രമത്രയും വാർന്നുപോകെ ഭീതിയോടെയിന്നും വസിക്കുന്നു നമ്മൾ ജീവിക്കണം ഇന്നീ ലോകത്തിലിനിയും ഒരുമയോടെ സന്തോഷമോടെ. പഴമയോടടുക്കുന്നു മർത്യൻ, കുടിലിൻ ഇറമ്പിൽ കിണ്ടിയുമായ് കഴുകുന്നു കൈകൾ പേടിയോടെ പഴമയുടെ ചിന്തകൾ പുതുമയുടെ മണ്ണിൽ വാഴ്ത്തുന്നു മർത്യൻ.