21:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിനായി.... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലമേ നീ നിൻ കറുത്തവിരലുകളാൽ
പടർത്തിടുന്ന സകല വ്യാധികളെയും
തുടച്ചുനീക്കുവാൻ കരങ്ങൾ കോർക്കുന്നു ഞങ്ങൾ...
നി തളർത്തുമ്പോൾ ഉണർത്തെഴുന്നേൽക്കുന്നു -
ഞങ്ങൾ പ്രതിരോധമാണ് ശക്തി
എന്ന തിരിച്ചറിവോടെ .....
മനസ്സിൽ ധൈര്യം പകരുന്ന
വെള്ളരിപ്രാവുകളുടെ സ്നേഹവും
കാക്കിക്കുള്ളിലെ കരുതലും, നമുക്ക്
അതിജീവനമാർഗമാകുന്നു.....
നീ തൊടുത്തുവിടുന്ന ഓരോ
പ്രളയവും നിപ്പയും
കൊറോണയുമെല്ലാം
ചേർത്തിടുന്നു ഞങ്ങളെ അദൃശ്യമായി..
അദൃശ്യമാം കൈകൾ കോർത്ത്
പൊരിതിടുന്നു ഞങ്ങൾ
കൊറോണക്കെതിരെ
അതിജീവനത്തിനായി....